പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കൂട്ടായ പ്രവർത്തനത്തിലൂടെ ക്യാൻസറിനെ കീഴടക്കാൻ...

കൂട്ടായ പ്രവർത്തനത്തിലൂടെ  ക്യാൻസറിനെ കീഴടക്കാൻ...
ബേപ്പൂർ
19 മാർച്ച് 2022

ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രവും  ലേക് ഷോർ മെഡിക്കൽ സെന്ററും സംയുക്തമായി ബിസി റോഡ് സിറ്റി പാലസ്സിൽ അർബുദ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.  ആശ  ആരോഗ്യ പ്രവർത്തകർ വീടുകളിൽ നേരിട്ടെത്തി കാൻസർ രോഗ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഉള്ള ടീമിന്റെ പരിശോധനക്ക് വിധേയമാക്കുകയും തുടർ ചികിത്സ ലഭ്യമാക്കുകയും ചെയ്യാൻ ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം നടപ്പിലാക്കുന്ന കൈത്തിരി പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ മറ്റ് രോഗങ്ങൾക്കുള്ള പരിശോധനാ സൗകര്യങ്ങളും ഉണ്ടായിരുന്നു.
നഗരാസൂത്രണ സ്ഥിരം സമിതി
അദ്ധ്യക്ഷ  കൃഷ്ണകുമാരി.കെ ക്യാമ്പ് ഉത്ഘാടനം ചെയ്തു. 
ബേപ്പൂർ കുടുബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.എ. ദീപ, ലേക്ഷോർ മെഡിക്കൽ സെന്ററിലെ ഡോ.മെഹറൂഫ് രാജ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. 
ഖദീജ മുംതാസ്, ഡോ.ബിന്ദു, ഡോ.ജുസ്ന,നേതൃരോഗ വിദഗ്ധ ഡോ.സുചിത്ര, ഡെന്റൽ സർജൻ ഡോ. സിസി, ഓങ്കോളജിസ്റ്റ് ഡോ.ഫവാസ്,  ഡോ.കൃഷ്നേന്ദു എന്നിവർ പരിശോധനകൾ നടത്തി. കുടുബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ.എ.കെ, മെഡിക്കൽ ഓഫീസർ ഡോ.കെ.എ.ദീപ, കൗൺസിലർ കൊല്ലരത്ത് സുരേശൻ, നവാസ് വാടിയിൽ, ഡോ.കൃഷ്ണേന്ദു തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ.മിലു മോഹൻദാസ് മുഖ്യാഥിതിയായിരുന്നു. 
ജീവിത ശൈലീ രോഗ പരിശോധനക്കായി ബേപ്പൂർ കുടുബാരോഗ്യ കേന്ദ്രം  പൊതുജനാരോഗ്യ പ്രവർത്തകർ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു.
രക്താതിസമ്മർദ്ദം, പ്രമേഹം , ബോഡി മാസ്സ് ഇൻഡക്സ് എന്നിവ പരിശോദിക്കുകയും  ജീവിത ശൈലിയിൽ  ഭക്ഷണം, വ്യായാമം, വിനോദങ്ങളിലേർപ്പെടൽ, ശരിയായ ഉറക്കം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്  ക്ളാസ്സ് നൽകുകയും ചെയ്തു. ജെഎച്ച്ഐമാരായ അനൂപ് വേലിക്കൽ, സുമിത്ത്.വി, പിച്ച് എൻ.ധനലക്ഷ്മി, ഷീബ.ടി എന്നിവർ നേതൃത്വം നൽകി.
 
ആകെ 382 പേർ ക്യാബിൽ പരിശോധനക്കായി എത്തിച്ചേർന്നതിൽ ഗർഭാശയ ഗളകാൻസർ പരിശോധനക്കായി 40 പേരുടെ
 പാപ് സ്മിയർ ശേഖരിച്ചു.
കൂടാതെ 37 പേർക്ക് മാമ്മോഗ്രാം പരിശോധന നടത്തുവാനായി രജിസ്റ്റർ ചെയ്തു. ലേക്ഷോർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യമായി അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തും.
മനുഷ്യ  സ്നേഹികളായ നാട്ടുകാരും അഭ്യുദയകാംഷികളും, മെഡിക്കൽ ടീമും, 'സിറ്റി പാലസ്' ഓഡിറ്റോറിയം ഉടമ  അമീറും ഒപ്പം സന്നദ്ധ പ്രവർത്തകരും  ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൈകോർത്തതോടെയാണ് ക്യാമ്പ് വൻ വിജയമായത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now