പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ക്ഷയരോഗ നിർമ്മാർജ്ജനം... ലക്ഷ്യം അകലെയല്ല...

ക്ഷയരോഗ നിർമ്മാർജ്ജനം... ലക്ഷ്യം അകലെയല്ല...


പന്തീരാങ്കാവ്
24 മാർച്ച് 2022
ലോക ക്ഷയരോഗ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ച് ഒളവണ്ണ പൊതുജനാരോഗ്യ കേന്ദ്രം. പന്തീരങ്കാവ് അനുഗ്രഹ പാലസിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. 
ഒളവണ്ണ പൊതുജനാരോഗ്യ കേന്ദ്രം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന
മെഡിക്കൽ കോളേജ് ടി ബി യൂണിറ്റാണ് ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്.  കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു.  
ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.ജയപ്രശാന്ത് അധ്യക്ഷനായി. പന്തീരങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുഖ്യാതിഥിയായിരുന്നു.
ദിനാചരണ സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട്  പെരുരുമുഖം റെഡ് ക്രസൻ്റ് കോളേജ് ഓഫ് നഴ്സിങ് വിദ്യാർഥികൾ ഫ്ലാഷ് മോബ് നടത്തി.സംഗീതത്തിൻ്റെയും നൃത്തത്തിൻ്റെയും അകമ്പടിയോടെ ക്ഷയരോഗത്തെക്കുറിച്ച് വിശദമായി സംസാരിച്ച ഫ്ലാഷ് മോബ് മികവ് പുലർത്തി.
 2025 ഓടെ ക്ഷയരോഗമുക്തമാകുക എന്നതാണ് സർക്കാർ ലക്ഷ്യം എന്നാൽ ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ 2023 ൽ തന്നെ ലക്ഷ്യം നേടാനാവുമെന്ന് ഹെൽത്ത് ഇൻസ്പക്ടർ കെ.ജോഷി പറഞ്ഞു. ക്ഷയരോഗ നിർമ്മാർജ്ജജന യജ്ഞത്തിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് ചടങ്ങിൽ പ്രതിജ്ഞയെടുത്തു. 
ഡോക്ടർ അമൃത  രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും ക്ലാസെടുത്തു.
റംല പുത്തലത്ത്, മെഡിക്കൽ ഓഫീസർ
കെ.ദീപ, ഷിജിത്ത്, സി.ബി. ബ്രിജിത്ത് തുടങ്ങിയവർ സംസാരിച്ചു.
പി.വി.എസ്. നേഴ്സിങ് കോളേജ് വിദ്യാർഥികളും ആശ പ്രവർത്തകരും പരിപാടികളുടെ ഭാഗമായി.
 .
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now