പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പാലാഴി മഹാവിഷ്ണു ക്ഷേത്രത്തിൽ സപ്താഹയജ്ഞവും പ്രതിഷ്ഠാദിന മഹോത്സവവും ...

പാലാഴി മഹാവിഷ്ണു ക്ഷേത്രത്തിൽ സപ്താഹയജ്ഞവും പ്രതിഷ്ഠാദിന മഹോത്സവവും ...
പാലാഴി
26 മാർച്ച് 2022

പാലാഴി മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എം.എൽ.എ.തോട്ടത്തിൽ രവീന്ദ്രൻ ഉത്ഘാടനം ചെയ്തു. 
മാർച്ച് 28 തിങ്കളാഴ്ചയോടെ ആരംഭിച്ച് യജ്ഞം ഏപ്രിൽ 3ന് ഞായറാഴ്ച  സമാപിക്കും.  യജ്ഞാചാര്യൻ ബ്രഹ്മശ്രീ വയപ്പുറം
വാസുദേവ പ്രസാദ് നമ്പൂതിയുടെ നേതൃത്വത്തിലാണ് സപ്താഹം.
യജ്ഞവേദിയിൽ ഐക്യമത്യസൂക്തം, ഭാഗ്യസൂക്തം, ഒറ്റയപ്പം, കഠിന പായസം, പാനകം തുടങ്ങി നിരവധിയായ വഴിപാടുകൾ നടക്കും. എല്ലാ ദിവസവും രാവിലെ 6.30 ന് തുടങ്ങി വൈകീട്ട് 6.30 വരെയാണ് യജ്ഞം. പങ്കെടുക്കുന്നവർക്ക് ക്ഷേത്രത്തിൽ തന്നെ ഭക്ഷണമൊരുക്കും.
മാർച്ച് 27 മുതൽ ഭക്തർക്ക് കലവറ നിറക്കലിൽ പങ്ക് ചേരാവുന്നതാണ്. പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി ഏപ്രിൽ 5,6 തിയ്യതികളിൽ വിവിധ പൂജകളും പരിപാടികളും നടക്കും. 
സമാപന ദിവസമായ ഏപ്രിൽ 6 ന് ബുധനാഴ്ച ഭക്തിഗാനസുധ, നൃത്ത സംഗീത സന്ധ്യ, ആഘോഷവരവ്, കുട്ടികളുടെ കലാപരിപാടികൾ എന്നിവയുണ്ടാകും. 
ഉത്ഘാടന ചടങ്ങിൽ  ക്ഷേത്രം തന്ത്രി മേൽപള്ളി മന ഉണ്ണികൃഷ്ണൻ അടി തിരിപ്പാട് ദീപം തെളിയിച്ചു. അസ്വക്കറ്റ് ശശിധരൻ കൊളത്തായി, ഉത്സവ കമ്മറ്റി ചെയർമാൻ ഭാസ്കരൻ മാസ്റ്റർ, ധർമ്മരത്ന പുരസ്കാര ജേതാവ് രഘുവീർ, ക്ഷേത്രം മാതൃസമിതി പ്രസിഡണ്ട് രാജമ്മ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now