പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വിദ്യാഭ്യാസ വായ്പ...ജപ്തി നടപടികൾ അവസാനിപ്പിക്കണം..

വിദ്യാഭ്യാസ വായ്പ...ജപ്തി നടപടികൾ അവസാനിപ്പിക്കണം..
കുന്നത്ത്പാലം
20 മാർച്ച് 2022

പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ലോണുകളിൻമേലുള്ള ജപ്തി നടപടികൾ അവസാനിപ്പിക്കമെന്ന് പി.കെ.എസ് പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.  ബുദ്ധിമുട്ടുകൾ കാരണം അടവ് കാലതാമസം വരുന്നവരുടെ പേരിൽ ബാങ്കുകൾ സ്വീകരിക്കുന്ന ജപ്തി നടപടികൾ അവസാനിപ്പിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് പികെഎസ് കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനം പാസാക്കിയ പ്രമേയത്തിലൂടെയാണ്  ആവിശ്യപ്പെട്ടത്.
മാത്തറ ഇഎംഎസ് ഹാളിൽ പികെഎസ് ജില്ലാ ട്രഷറർ ഒഎം ഭരത്വരാജ് ഏരിയാ . സമ്മേളനം ഉദ്ഘാടനം ചെയ്തു.
സിജി വളപ്പിൽ, പി അനിത, വി അമ്പിളി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
ഏരിയ സെക്രട്ടറി കെപി ബാലകൃഷ്ണൻ റിപ്പോർട്ടും പികെഎസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രകാശ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.വി വേലായുധൻ രക്തസാക്ഷി പ്രമേയവും ബാബുരാജ് കല്ലായി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ കമ്മറ്റി അംഗങ്ങളായ പി രാമകൃഷ്ണൻ, കാർത്തികേയൻ, സുനിൽ കുമാർ, ബാബു മുണ്ട്യാട്ട് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എംഎം പവിത്രൻ സ്വാഗതവും സിജി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ പ്രസിഡൻ്റ് ബാലകൃഷ്ണൻ കെപി പ്രസിഡൻ്റ്, എൻഎം ഷിബു സെക്രട്ടറി, എൻ അശോകൻ ട്രഷറർ, എന്നിവരാണ് ഭാരവാഹികൾ.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now