പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പൊലീസ് കാവൽ.. പെരുമണ്ണയിൽ സംഘർഷം ഒഴിവായി..

പെരുമണ്ണ
29 മാർച്ച് 2022
ദേശീയ പണിമുടക്കിൻ്റെ രണ്ടാം ദിവസം പെരുമണ്ണയിൽ പണിമുടക്ക് അനുകൂലികളും വ്യാപാരികളും തമ്മിൽ ഉന്തും തള്ളും. രണ്ടാം ദിവസം 29 മാർച്ച് 2022 ചൊവ്വാഴ്ച രാവിലെ കടകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചതിനെ തുടർന്ന് പെരുമണ്ണ ഗ്രാമ പഞ്ചായത്തംഗം എം.എ.പ്രതീഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലുള്ള സമരക്കാരെത്തി കടയടപ്പിച്ചതിനെ തുടർന്നാണ് വ്യാപാരികളും സമരാനുകൂലികളും തമ്മിൽ സംഘർഷം ഉടലെടുത്തത്. വാക്കേറ്റത്തിൽ തുടങ്ങി കയ്യാം കളിയിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപ്പെട്ട് ഇരുഭാഗങ്ങളെയും പിടിച്ചു മാറ്റുകയായിരുന്നു. സംഘർഷ സാധ്യത മനസിലാക്കിയ പന്തീരങ്കാവ് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്ത്ത് സമയോചിതമായി ഇടപെട്ടതിനാലാണ്  സംഘർഷം ഒഴിവായത്. തുടർന്നു നടത്തിയ സംയുക്ത ചർച്ചക്കൊടുവിൽ 12 മണിയോടെ കടകളെല്ലാം തുറന്ന് പ്രവർത്തിക്കുകയും ചെയ്തു. അതേ സമയം പന്തീരങ്കാവടക്കമുള്ള അങ്ങാടികളിൽ രണ്ടാം ദിവസത്തിൽ 70 ശതമാനം കടകളും തുറന്ന് പ്രവർത്തിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now