പന്തീരാങ്കാവ്
10 മാർച്ച് 2022
പന്തീരാങ്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ സി സി കേഡറ്റുകൾ 'പറവകൾക്കൊരു നീർക്കുടം' പദ്ധതിക്ക് തുടക്കം കുറിച്ചു.
പന്തീരാങ്കാവ് ഹയർ സെക്കന്ററി സ്കൂളിലെ എൻ സി സി കേഡറ്റുകൾ വേനൽ കാലം കടുത്തതോടെ പക്ഷികൾക് ക്യാമ്പസിലെ തണൽ മരങ്ങളിൽ പാന പാത്രം ഒരുക്കി. വിദ്യാർത്ഥികളിൽ സഹ ജീവികളോട് സ്നേഹം ഉണ്ടാക്കാൻ ഈ പദ്ധതി വളരെ സഹായകമാകും.
സ്‌കൂൾ പ്രാധാന അധ്യാപകൻ സി.കെ അനിൽ കുമാർ മാസ്റ്റർ പദ്ധതി ഉത്ഘാടനവും ചെയ്തു.
സ്കൂൾ സ്റ്റാഫ് സെക്രട്ടറി രാജീവ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ അസോസിയേറ്റ് എൻ.സി.സി ഓഫീസർ പി.എ അജമൽ മാസ്റ്റർ,
അധ്യാപകരായ ഗീതാകുമാരി, സിത്താര.സി , അക്ബർ പി, സീനിയർ എൻ.സി.സി കാഡറ്റുകൾ ഗുണാൽ , അജന്യ തുടങ്ങിയവർ സംസാരിച്ചു