പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ലോക ക്ഷയരോഗ ദിനത്തിൽ ക്ഷയരോഗ പരിശോധനയുമായി ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം..

ലോക ക്ഷയരോഗ ദിനത്തിൽ ക്ഷയരോഗ പരിശോധനയുമായി ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം..
ലോക ക്ഷയരോഗ ദിനം ബേപ്പൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ക്ഷയരോഗ നിവാരണത്തിനായി നിക്ഷേപിക്കാം ജീവൻ സംരക്ഷിക്കാം" എന്ന ഈ വർഷത്തെ ക്ഷയരോഗ ദിനാചരണ  സന്ദേശം  ഉയർത്തി പിടിച്ചായിരുന്നു പരിപാടി. പരിപാടിയുടെ ഭാഗമായി ക്ഷയരോഗ പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചു.
കുടുബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് ചന്ദ്രശേഖരൻ.കെ.കെ  പരിപാടികൾ ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ ഡോ.ദീപ മെഡിക്കൽ ഓഫീസർ സ്വാഗതം പറഞ്ഞു, , ഡോ.കൃഷ്ണേന്ദു അദ്ധ്യക്ഷത വഹിച്ചു, പൊതുജനാരോഗ്യ വിദഗ്ധ ഡോ.സോന ദയാൽ ബോധവൽക്കരണ ക്ലാസ് എടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ.എ.കെ ക്ഷയരോഗ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

തുടർന്ന് ബോധവൽക്കരണ ക്ലാസ്സിനെ ആസ്പദമാക്കി സ്റ്റാഫ് നഴ്സ്മാരായ നിമ്യ.എം, അമൃത എന്നിവർ ചേർന്ന് ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. 
മുതിർന്ന പൗരൻമാരും,  ഹരിത കർമ്മ സേനാംഗങ്ങളും, ജീവിത ശൈലീരോഗങ്ങൾക്ക് ചികിൽസ എടുക്കുന്നവരുമായി 55 പേർ ക്വിസ്സ് മത്സരത്തിൽ പങ്കെടുത്തു. കുഞ്ഞോയി, വാസന്തി.എ, സുനിത എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി, ഇവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജീവിത ശൈലീ രോഗ നിർണ്ണയത്തിനും, ക്ഷയരോഗ കഫ പരിശോധനക്കുമായി  പ്രത്യേകം ക്യാമ്പ് സംഘടിപ്പിച്ചു. 51 പേരുടെ കഫം ശേഖരിച്ചു,  ഇവ ലാബ് ടെക്നീഷ്യൻ സുഹറയുടെ നേതൃത്വത്തിൽ പരിശോധനക്കായി ജില്ലാ ടിബി കേന്ദ്രത്തിലേക്ക് അയച്ചു.
 76 പേരുടെ രക്ത സമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, ബോഡി മാസ്സ് ഇൻഡക്സ് എന്നിവ പരിശോധിച്ചു. പച്ചകറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തി സമീകൃതാഹാരം ശീലമാക്കുക,   ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക,  ചിട്ടയായ വ്യായാമത്തിന്റെ പ്രാധാന്യം, പുകവലി മദ്യപാനം, മറ്റു ലഹരിവസ്തുക്കൾ എന്നിവ ഒഴിവാക്കുക,  വിനോദം, വിശ്രമം തുടങ്ങി ആരോഗ്യത്തിന് ഗുണ പ്രദമായി ഭവിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിതം സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ  എല്ലാവരും പരിശ്രമിക്കണമെന്ന് ഉപദേശം നൽകി.
സീനിയർ സിറ്റിസൺ ഫോറം ജില്ലാ കമ്മിറ്റി മെംബർ ചന്ദ്രശേഖരൻ.ചെബ്ര, പിച്ച്എൻ ധനലക്ഷ്മി, ഷീബ.ടി, ജെഎച്ച്ഐമാരായ അനൂപ് വേലിക്കൽ,  സുമിത്ത്.വി,  ആശവർക്കർ രേഖ, ഹരിദാസൻ നബ്യാർ എന്നിവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now