പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വനിതാ ദിനത്തിൽ രാത്രി നടത്തം...

വനിതാ ദിനത്തിൽ രാത്രി നടത്തം...
കുന്നത്ത് പാലം
10 മാർച്ച് 2022
ലോക വനിതാ ദിനമായ മാർച്ച് 8 ന് കോഴിക്കോട് ബ്ലോക് പഞ്ചായത്ത് രാത്രി നടത്തം സംഘടിപ്പിച്ചു. 
ഒളവണ്ണ കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലായി രാത്രി 10.30 ശേഷമാണ് വനിതകൾ രാത്രി നടത്തം നടത്തിയത്‌. പൊതു ഇടം ഞങ്ങളുടെ താണ് എന്ന മുദ്രാവാക്യം ഉയർത്തിയ നടത്തത്തിൽ അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങി നിരവധി വനിതകൾ പങ്കു ചേർന്നു.
ഒളവണ്ണ പഞ്ചായത്തിൻ്റെ വിവിധ ഇടങ്ങളിൽ നിന്നും രാത്രി 10.30 ശേഷം നടത്തം ആരംഭിച്ചവർ ഒളവണ്ണ ജംഗ്ഷനിൽ ഒത്തുകൂടി തുല്യത ആ വേണ്ടിയുള്ള പോരാട്ടങ്ങളിൽ അണിചേരുമെന്ന് പ്രതിജ്ഞ ചെയ്തു.കോഴിക്കോട് ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കാടൻ പരിപാടി ഉത്ഘാടനം ചെയ്തു. 
ഒളവണ്ണ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി. മിനി ആദ്യക്ഷയായ ചടങ്ങിൽ മെമ്പർമാരായ ഷിനി ഹരിദാസ്‌ ,സതീഭായി, ശുഭ ബ്ലോക് മെമ്പർ ഷീന, സി ഡി പി ഒ സൈബുന്നീസ, സി ഡി എസ് ചെയർപേഴ്സൺ രമ്യ, നഫീസ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now