പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ലോക വനിതാ ദിനത്തിൽ വനിതകൾക്ക് ആദരവ്..

ലോക വനിതാ ദിനത്തിൽ വനിതകൾക്ക് ആദരവ്..
ബേപ്പൂർ
11 മാർച്ച് 2022

ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വനിതാ ആരോഗ്യ പ്രവർത്തകരേയും വനിതാ കൗൺസിലർമാരേയും ആശാവർക്കർമാരേയും  ആദരിച്ചു.  
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.തങ്കമണി ഉത്ഘാടനം നിർവ്വഹിച്ച് 
"സുസ്ഥിരമായ നാളേക്കായ് ഇന്ന് ലിംഗ സമത്വം" എന്ന വിഷയത്തെ മുൻനിർത്തി സംസാരിച്ചു.  


കോവിഡ് മഹാമാരിക്കാലത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച വനിതാ ആരോഗ്യ പ്രവർത്തകരേയും കൗൺസിലർമാരേയും പൊന്നാട അണിയിച്ച് ആദരിച്ചു.  
വനിതകൾക്ക് സ്വയം പ്രതിരോധിക്കൽ പരിശീലനത്തിൻ്റെ പ്രാധാന്യം കരാട്ടെ വിദഗ്ദൻ മുഹമ്മദ് അഷ്റഫും, വനിതാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സന അഷ്റഫും, മാനസിക സമ്മർദ്ദങ്ങളെ  അതിജീവിക്കാൻ ശ്വസന വ്യായാമത്തിന്റെ പ്രാധാന്യം മെഡിക്കൽ ഓഫീസർ ഡോ.കെ.എ.ദീപയും വിശദീകരിച്ചു.

ഡോ.കൃഷ്ണേന്ദു, നഗരാസൂത്രണ ചെയർ പേഴ്സൺ കൃഷ്ണകുമാരി.കെ, കൗൺസിലർമാരായ രജനി.ടി, ഗിരിജ ടീച്ചർ, ഷമീന.ടി.കെ, ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ.എ.കെ, സർജാസ്.പി, ജെഎച്ച്ഐമാരായ അനൂപ്.വി, ജയശ്രീ.എ.എം, സുമിത്ത് വി എന്നിവർ സംസാരിച്ചു. പങ്കെടുത്ത  എല്ലാവർക്കും പുരുഷ ജീവനക്കാരുടെ വകയായി ഹാന്റ് ബാഗുകൾ വിതരണം ചെയ്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now