പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കുട്ടികളെ ഒന്നര കിലോമീറ്റർ അകലെ ഇറക്കി സ്വകാര്യബസ്സ് ..

കുട്ടികളെ ഒന്നര കിലോമീറ്റർ അകലെ ഇറക്കി  സ്വകാര്യബസ്സ് ..
പന്തീരാങ്കാവ്
31 മാർച്ച് 2022
വിദ്യാർത്ഥികളോട് ബസ് ജീവനക്കാരുടെ ക്രൂരത.മാത്തറയിൽ ഇറങ്ങേണ്ട രണ്ട് വിദ്യാർത്ഥിനികളെ പൊക്കുന്നിലാണ് ഇറക്കിയത്. ഇന്നലെ 30 മാർച്ച് 2022 ബുധൻ വൈകുന്നേരമാണ് അഞ്ചാം ക്ലാസ് കുട്ടികൾക്ക് ഈ ദുരനുഭവം ഉണ്ടായത്. കോഴിക്കോട്സിറ്റി - പന്തീരങ്കാവ് മണക്കടവ് റൂട്ടിൽ ഓടുന്ന ഗ്രീൻ സിറ്റി ബസ്സ് ജീവനക്കാരാണ്  കുട്ടികളോട്  ഈ അതിക്രമം നടത്തിയത്. 
മാത്തറയിൽ ഇറങ്ങണമെന്ന് ക്ലീനറോട് പറഞ്ഞിട്ടും വണ്ടി നിർത്താതെ പോവുകയായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു. പിന്നീട് ഒന്നര കിലോമീറ്ററോളം അകലെ പൊക്കുന്നിൽ ഇറക്കിയെന്നും മാത്തറയിലേക്ക് നടന്നു വരേണ്ടി വന്നതായും കുട്ടികൾ പറഞ്ഞു. കുട്ടികളെ കാത്ത് നിന്ന കുട്ടികളുടെ മാതാവും കുട്ടികളെ കാണാതെ ഏറെ നേരം വിഷമവൃത്തത്തിലായി.
എന്നാൽ കുടുംബം ഇതു വരെയും പരാതി നൽകാൻ തയ്യാറായിട്ടില്ല. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now