പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച കൊടികൾ പ്രദർശിപ്പിച്ചു...

പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച കൊടികൾ പ്രദർശിപ്പിച്ചു...
കുന്നത്തു പാലം
23 മാർച്ച് 2022
പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ വഴിപാടായി ഭക്തർ നൽകിയ കൊടികൾ ക്ഷേത്രപരിസരത്ത് പ്രദർപ്പിക്കുന്നത് ഞ വിടത്തെ ഒരു ആചാരമാണ്.  ഇത്രയധികം കൊടികൾ വഴിപാടായി ലഭിക്കുന്ന ക്ഷേത്രവും ഇതുതന്നെയാണ്.
 താലപ്പൊലി മഹോത്സവ ദിവസം മാത്രമാണ് കൊടികൾ വഴിപാടായി സ്വീകരിക്കുന്നത്. പ്രദേശത്തിൻ്റെ നാനാഭാഗത്തു നിന്നുമായി 3000ത്തിൽ അധികം കൊടികളാണ് ഇത്തവണ വഴിപാടായി ലഭിച്ചത്. ഒരു മുളം നീളം മുതൽ 21 മുളം നീളമുള്ളതും ഇതിൽപെടും. താലപ്പൊലിക്ക് ശേഷം വേല ഉത്സവം വരെയും ഈ കൊടികളെല്ലാം ക്ഷേത്രപരിസരത്ത് പ്രദർശിപ്പിക്കുന്നത് പതിവാണ്. പിന്നീട്  ഈ കൊടികളെല്ലാം തന്നെ ക്ഷേത്രത്തിൽ വിളക്കു തിരിയാക്കി ഉപയോഗിക്കുകയാണ് ചെയ്യക. 
ഈ വർഷം വലിയ ഭക്തജന പങ്കാളിത്തത്തോടെയാണ് താലപ്പൊലി ഉത്സവം നടത്തിയത്. മാർച്ച് 7നായിരുന്നു ഈ വർഷത്തെ താലപ്പൊലി ഉത്സവം. ഇനി വേല ഉത്സവ ദിനമായ ഏപ്രിൽ 3 വരെ കൊടി ക്ഷേത്രപരിസരത്ത് ഇളകിയാടും. 
വേലയോടനുബന്ധിച്ച് മാർച്ച് 27 മുതൽ ഏപ്രിൽ 2 വരെ രാവിലെ 10 മുതൽ 12 വരെ പ്രഭാഷണവും ഉച്ചക്ക് 12 മുതൽ 2 വരെ അന്നദാനവും ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 3 ന് ഞായറാഴ്ചയാണ് വേല ഉത്സവം. അന്നേ ദിനം വൈകുന്നേരം വിവിധ കലാപരിപാടികളും ഉണ്ടാകും.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now