പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

"വർണ്ണം 2022 " RDO സി ബിജു ഉത്ഘാടനം ചെയ്തു....

"വർണ്ണം 2022 " RDO സി ബിജു ഉത്ഘാടനം ചെയ്തു....
കൂടത്തുംപാറ
31 മാർച്ച് 2022

കൂടത്തുംപാറ ജി.എൽ.പി.സ്കൂൾ  വർണ്ണം  2022 എന്ന പേരിൽ വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചു. വടകര RDO സി. ബിജു പരിപാടി ഉൽഘാടനം ചെയ്തു.
 PTA പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ ശ്രീ. ജയരാജൻ മാസ്റ്റർ റിപ്പോർട്ടവതരിപ്പിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മികച്ച RDO ആയി തിരഞ്ഞെടുത്ത ശ്രീ ബിജുവിന് സ്കൂളിന്റെ ഉപഹാരം കൈമാറി. ചടങ്ങിൽ MBBS കരസ്ഥമാക്കിയ കുമാരി എം.പി.പ്രിൻസി, മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്ക്കാരം നേടിയ ഐശ്വര്യ.യു, പ്രധാന അധ്യാപികയായി വിരമിച്ച ശ്രീമതി ശുഭ ലത ടീച്ചർ എന്നിവർക്കും സ്കൂളിന്റെ ഉപഹാരങ്ങൾ കൈമാറി. LSS കരസ്ഥമാക്കിയ എം.എം.                  ദേവ്ജിത്ത്, പി.വി ദേവിക എന്നിവരേയും ചടങ്ങിൽ അനുമോദിച്ചു. പഞ്ചായത്തംഗം  K ഉഷാദേവി, എം.എം. രമേശ്, എന്നിവർ സംസാരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 10,000 രൂപയുടെ പുസ്തകങ്ങൾ മുൻ HM ശോഭന ടീച്ചർ സ്കൂളിന്കൈമാറി.
M.M.ജയ്ഘാഷ്, ഗിരീഷ് മാസ്റ്റർ  തുടങ്ങിയവർ സംസാരിച്ചു. അംഗൻവാടി കുട്ടികൾ, സ്ക്കൂൾ കുട്ടികളും, അമ്മമാരും കലാ പരിപാടികൾ അവതരിപ്പിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now