പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഇന്ന് പാലകുറുമ്പ വേല മഹോത്സവം; ആയിരങ്ങൾ ഒഴുകിയെത്തും...

ഇന്ന് പാലകുറുമ്പ വേല മഹോത്സവം; ആയിരങ്ങൾ ഒഴുകിയെത്തും...
കുന്നത്തു പാലം
4 ഏപ്രിൽ 2022

ഒളവണ്ണ ശ്രീ പാലകുറുമ്പ ഭഗവതി 
ക്ഷേത്രത്തിൽ ഇന്ന് വേല മഹോത്സവം. പത്ത് ദിവസം നീണ്ടു നിന്ന പാട്ടുത്സവത്തിന് ഇതോടെ സമാപനമാകും. മാർച്ച് 7നായിരുന്നു ക്ഷേത്രത്തിലെ പ്രസിദ്ധമായ താലപ്പൊലി മഹോത്സവം നടന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് 2 വർഷങ്ങൾക്ക് ശേഷം വലിയ ജനാവലിയാണ് ഇത്തവണ എത്തിയത്. 

പ്രദേശിക വരവുകളും ഏറെ സജീവമായിരുന്നു. 3000 ത്തിൽ അധികം കൊടികളാണ് ഇത്തവണ ലഭിച്ചത്. കൊടികൾ വഴിപാടായി സ്വീകരിക്കുന്ന പ്രദേശത്തെ എക ക്ഷേത്രമാണ് പാലകുറുമ്പ ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങൾക്ക് വേലയോടെയാണ് സമാപനമാകുന്നത്. വേലയോടനുബന്ധിച്ച് നടക്കുന്ന പാട്ടുത്സവം ഈ ക്ഷേത്രത്തിലെ പ്രാധാന ചടങ്ങുകളിൽ ഒന്നാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട ആവത്താൻ, ചോപ്പൻ, തുടങ്ങി വിവിധ വിഭാഗത്തിൽ പെട്ടവരുടെ ആട്ടവും പാട്ടും പാട്ടുത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രസന്നിധിയിലും കാൽപന്തലിലും നടക്കും. ഇതോടൊപ്പം തന്നെ ചൂട്ട് വീശി കളിച്ചെത്തുന്ന വരവുകളും  പാട്ടുത്സവനാളുകളിൽ  ക്ഷേത്രത്തിലെത്തും. രാത്രിയിലാണ് ഈ വരവുകൾ എത്തുന്നത്. ഇവയെല്ലാം പാലകുറുമ്പ ക്ഷേത്രത്തിൻ്റെതായ ആചാര അനുഷ്ഠാനങ്ങൾ ആണ്. വേലക്ക് മുമ്പുള്ള ദിവസമായ ഏപ്രിൽ 3 ഞായറാഴ്ചയാണ് പൊങ്കാല നടത്തിയത്. 
അന്നേ ദിവസം കുട്ടികളുടേതടക്കം വിവിധ കലാപരിപാടികളും ക്ഷേത്ര പരിസരത്ത് സംഘടിപ്പിച്ചിരുന്നു.
 ഇന്ന് മീനമാസത്തിലെ ഭരണി നാളിലാണ് വേല ഉത്സവം. ആയിരങ്ങൾ ഒഴുകിയെത്തുന്ന വലിയ കച്ചവടമാണ്  വേലയുടെ പ്രത്യേകത. ക്ഷേത്രപരിസരത്ത് മാത്രമല്ല പ്രദേശത്താകെ ഇന്ന് കച്ചവടങ്ങൾ പൊടിപൊടിക്കും.വേലയുടെ ഭാഗമായി ക്ഷേത്രത്തിന് പുറത്തെ കാൽപന്തലിലേക്ക് ആനയിച്ച ദേവി പൂർവ്വ സ്ഥാനത്തേക്ക്  ഇന്ന് മടങ്ങുന്നതോടെ ഈ വർഷത്തെ ഉത്സവാഘോഷങ്ങൾ സമാപിക്കും.
കോവിസ് നിയന്ത്രണങ്ങൾ നിങ്ങിയതോടെ ഈ ഉത്സവകാലം എല്ലായിടത്തും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now