പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

അപകട ഭീതി വിതച്ച് വൻമരങ്ങൾ..

അപകട ഭീതി വിതച്ച് വൻമരങ്ങൾ..
കള്ളിക്കുന്ന്
30 ഏപ്രിൽ 2022

ശനിയാഴ്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി ഷീറ്റിട്ട മേൽകൂരയിൽ പതിച്ചാണ് അപകടം. ഒളവണ്ണ പഞ്ചായത്തിലെ കളളിക്കുന്നിലെ സർക്കാർ ഭൂമിയിൽ ലീസിൽ പ്രവർത്തിക്കുന്ന ബേസ് ലാൻ്റ് ടെക്നിക്സിൻ്റെ ബ്രിക്സ് നിർമ്മാണ കേന്ദ്രമാണ് തകർന്നത്. 

ഇരുമ്പു കാലുകളിൽ ഉയർത്തി ഷീറ്റിട്ട കെട്ടിടം പൂർണമായും നിലംപൊത്തിയിട്ടുണ്ട്.
അപകടമുണ്ടാക്കിയ മരത്തിൻ്റെ മുരട് ഭാഗം ദ്രവിച്ച നിലയിലാണ്.
 48 സെൻ്റ് സ്ഥലമാണ് ഇവിടെ സർക്കാരിൻ്റെതായി ഉള്ളത്. ഈ സ്ഥലത്തിൻ്റെ മൂന്ന് വശവും ഉള്ള അതിരുകളിൽ അപകടാവസ്ഥയിൽ നിരവധി മരങ്ങൾ ഉണ്ട്. സ്ഥലത്തിൻ്റെ അതിരുകളായുള്ള റോഡ് നിർമ്മാണ വേളയിൽ  നിരവധി മരങ്ങളുടെ വേരുകൾ ഭാഗികമായി മുറിച്ചു മാറ്റിയിട്ടുണ്ട്.  കാലവർഷമെത്തുന്നതോടെ ഈ മരങ്ങൾ സമീപത്തെ അങ്കണവാടിക്കും വീടുകൾക്കും മേൽ പതിക്കുമോ എന്ന ആശങ്കയ ഉയർന്നിട്ടുണ്ട്. 
മാസങ്ങൾക്ക് മുമ്പ് തന്നെ മരങ്ങളുടെ അപകടാവസ്ഥ കാണിച്ച് സർക്കാരിന് കത്ത് നൽകുകയും മുറിച്ചു മാറ്റാൻ ജില്ലാ വ്യവസായ കേന്ദ്രം അധികൃതർ തീരുമാനമാനിക്കുകയും ചെയ്തിട്ടും നടപടി വൈകുകയാണന്ന് സ്ഥാപനം നടത്തുന്നവർ പറഞ്ഞു. അടിയന്തിരമായി മരങ്ങൾ മുറിച്ച് നീക്കി അപകടം ഒഴിവാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now