പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ചവർ പിടിയിലായി..

 മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ചവർ പിടിയിലായി..

പന്തീരാങ്കാവ്:
26 ഏപ്രിൽ 2022

 മുക്ക് പണ്ടം ബാങ്കിൽ പണയം വെക്കാൻ ശ്രമിക്കവെ കൊടിയത്തൂർ സ്വദേശികളായ രണ്ട് പേർ പൊലീസ് പിടിയിലായി.  പെരുമണ്ണ സർവീസ് സഹകരണ ബാങ്കിലെ
ബാങ്ക് അപ്രൈസറുടെ സമയോചിത ഇടപെടലിലാണ്  തട്ടിപ്പിന് ശ്രമിച്ച കൊടിയത്തൂർ നെല്ലിക്കാ പറമ്പ് മാട്ടുമുറിക്കൽ സന്തോഷ് കുമാർ ( 35 ), അയൽവാസി കെ.വിഷ്ണു ( 29 ) എന്നിവരാണ്  പിടിയിലായത്.
             (വിഷ്ണു 29 വയസ്സ്)
അഞ്ച് പവൻ തൂക്കം വരുന്ന ആഭരണവുമായാണ് ഇവർ ചൊവ്വാഴ്ച പെരുമണ്ണ സർവ്വീസ് സഹകരണ ബാങ്കിൻ്റെ പെരുമണ്ണ ശാഖയിലെത്തിയത്.  പണയം വെക്കാനുള്ള അപേക്ഷ ഫോറം വാങ്ങി പൂരിപ്പിച്ച ശേഷം സ്വർണ്ണം പരിശോധനക്ക് നൽകി. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ അപാകത തോന്നിയ ബാങ്ക് അപ്രൈസർ കപിൽ ദേവ് ഉടൻ വിദഗ്ദ പരിശോധന നടത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്.
 (സന്തോഷ് കുമാർ 35 )
തുടർന്ന് ബാങ്ക്  സെക്രട്ടറിയുടെ പരാതിയിൽ പന്തീരാങ്കാവ് പൊലീസാണ് ഇവരുടെ  അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർ സമാനമായ  തട്ടിപ്പിന് മുമ്പും ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പന്തീരാങ്കാവ് എസ്.ഐ മുരളീധരൻ , രഞ്ജിത്ത്, രൂപേഷ്, ഹരിപ്രസാദ്, ഹാരിസ്, കിരൺ എന്നിവ രാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now