പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ബേപ്പൂരിൽ ആശാ ഫെസ്റ്റ് സംഘടിപ്പിച്ച് കുടുബാരോഗ്യ കേന്ദ്രം...

ബേപ്പൂരിൽ ആശാ ഫെസ്റ്റ് സംഘടിപ്പിച്ച് കുടുബാരോഗ്യ കേന്ദ്രം...
ബേപ്പൂർ
4 ഏപ്രിൽ 2022

ബേപ്പൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആശ പ്രവർത്തകരുടേയും ജീവനക്കാരുടേയും കൂട്ടായ്മയിൽ ആശ ഫെസ്റ്റ് സംഘടിപ്പിച്ചു.
അരക്കിണറിലെ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്  കെ.തങ്കമണി ഉത്ഘാടനം ചെയ്തു. കോവിഡ് മഹാമാരിക്കൊപ്പം കഴിഞ്ഞ രണ്ടു വർഷങ്ങളായി ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ പെടാപ്പാടു പെടുന്ന ആശ, ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം ഉയർത്താനും മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കുവാനും ഇത്തരം കൂട്ടായ്മകൾക്ക് കഴിയുമെന്ന് തങ്കമണി അഭിപ്രായപ്പെട്ടു. 
ആശ ഹെൽത്ത് ഫെസ്റ്റിനോടനുബന്ധിച്ച് ആരോഗ്യ ബോധവൽക്കരണ സെമിനാർ, സ്കിറ്റുകൾ, ടാബ്ളോ , കൈകൊട്ടിക്കളി, ഒപ്പന, നാടോടി നൃത്തം, തിരുവാതിര കളി, കോൽക്കളി , ഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികൾ  അരങ്ങേറി. തുടർന്ന് കോവിഡ് കാലത്ത് രോഗ പകർച്ചാ നിയന്ത്രണത്തിനായി കൈമെയ് മറന്ന് പ്രവർത്തിച്ച എല്ലാവരേയും പൊന്നാടയണിയിച്ച് ആദരിച്ചു. ബേപ്പൂർ ആരോഗ്യ കേന്ദ്രം ജീവനക്കാർ എല്ലാ ആശ പ്രവർത്തകർക്കും സ്നേഹോപഹാരങ്ങൾ  നൽകി.
കൗൺസിലർ മാരായ രജനി.ടി, ഗിരിജ ടീച്ചർ, മെഡിക്കൽ ഓഫീസർ ഡോ.കെ.എ.ദീപ, ഡോ.കൃഷ്നേന്ദു, ഡോ.ഫാത്തിമ ഹർഷ, ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ.എ.കെ , ഷൈജ.വി,  രേഖ.എ, റീജ.സി.കെ, സബീറ എന്നിവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now