പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒളവണ്ണയിൽ " കണി "വിളയിച്ച് കാർഷിക കർമ്മ സേന

ഒളവണ്ണയിൽ " കണി "വിളയിച്ച് കാർഷിക കർമ്മ സേന

പന്തീരാങ്കാവ്
7 ഏപ്രിൽ 2022

ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ നടത്തിയ കണിവെള്ളരി കൃഷി വിളവെടുത്തു തുടങ്ങി. പന്തീരങ്കാവ്  പൂളങ്കര ചാലിക്ക് സമീപം വടക്കെ ചാലി പൊറ്റമ്മൽ  വയൽക്കരയിലെ ഒരേക്കർ സ്ഥലത്താണ് കണിവെള്ളരി കൃഷി ചെയ്തത്. 
2021 ൽ രൂപീകരിച്ച
12 അംഗങ്ങളുള്ള കർമ്മസേനക്ക് ചോലക്കൽ മീത്തൽ സ്മിതയും 
കൃഷണൻ ഒളവണ്ണയുമാണ് നേതൃത്വം നൽകുന്നത്. നല്ലയിനം വിത്ത് പൊതുമാർക്കറ്റിൽ നിന്നും വാങ്ങിയാണ് കണിവെള്ളരി കൃഷിയിറക്കിയത്. നല്ല പരിചരണം നൽകിയതിലെ നല്ല വിളവും ഉണ്ടെന്നാണ് കർർമ്മ സേനയുടെ വിലയിരുത്തൽ. 
കടുത്ത വേനലിനിടെ മഴ പെയ്താൽ വെള്ളരി പൊട്ടിക്കീറി നശിച്ചുപോകും. അതിനാലാണ് ഇപ്പോൾ തന്നെ പറിച്ചെടുത്ത് വൃത്തിയാക്കി സൂക്ഷിക്കുന്നതെന്നും സേനാംഗങ്ങൾ പറഞ്ഞു. കാർഷിക കർമ്മ സേന രൂപീകരിച്ച ശേഷം പലവിധ കൃഷികൾ നടത്തിയ ഇവർ ആദ്യമായാണ് കണിവെള്ളരി കൃഷി ചെയ്തത്. വെള്ളരിയെങ്കിലും ലഭിക്കുമെന്ന പ്രതിക്ഷയിലാണ് സംഘം. 
തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് സർക്കാർ സഹായം സേനക്ക് ലഭിച്ചിട്ടുണ്ട്. കണി വെള്ളരി കൂടാതെ വെണ്ടയും ചീരയും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്.
വിഷുവിന് രണ്ട് ദിനം മുമ്പ് തന്നെ കണി വെള്ളരി പ്രദേശത്തെ വീടുകളിൽ നേരിട്ടെത്തിച്ച് വിൽപന നടത്താനാണ് കാർഷിക കർമ്മ സേന ലക്ഷ്യമിടുന്നത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now