പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മെഡിക്കൽ കോളജ് ടി ബി യൂണിറ്റിന് പുരസ്കാരം ..

മെഡിക്കൽ കോളജ് ടി ബി യൂണിറ്റിന് പുരസ്കാരം ..
പന്തീരങ്കാവ്
8 ഏപ്രിൽ 2022

ഒളവണ്ണ സാമൂഹ്യ ആരോഗ്യ കേന്ദ്രം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ടി ബി യൂണിറ്റിന് ജില്ലാതല പുരസ്കാരം ലഭിച്ചു. ജില്ലയിലെ ക്ഷയരോഗ നിർമ്മാർജ്ജനത്തിനായി  നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. സീനിയർ ട്രീറ്റ്മെൻറ് സൂപ്പർവൈസർ ഷിജിത്ത് ഇ.കെ,
ടി ബി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോക്ടർ അമ്യത തുടങ്ങിയവരുടെ നേതൃത്യത്തിലാണ് യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.
ലോക ആരോഗ്യ ദിനമായ ഏപ്രിൽ 7ന് കോഴിക്കോടുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോക്ടർ ബീന ഫിലിപ്പിൻ്റെ സാന്നിദ്ധ്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ഉമ്മർ ഫാറൂക്ക് പുരസ്കാരം സമ്മാനിച്ചു. 
സീനിയർ ട്രീറ്റ്മെൻറ് സൂപ്പർവൈസർ ഷിജിത്ത് ഇ.കെ, ടി ബി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോക്ടർ അമ്യത,
ഒളവണ്ണ സാമൂഹ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പപക്ടർ സി.ബി ബ്രിജിത്ത്, അഖിൽ.സി തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ആരോഗ്യ കേരളം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മനേജർ ഡോക്ടർ നവീൻ എ, ആർദ്രം നോഡൽ ഓഫീസർ ഡോക്ടർ ഷാ ജി.സി.കെ, ഡോക്ടർ ജയ കൃഷ്ണൻ, ജില്ലാ മാസ് മീഡിയ ഓഫീസ് ബേബി നാപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now