പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

55 ലക്ഷം ചിലവിൽ റോഡ് നവീകരണം ...

55 ലക്ഷം ചിലവിൽ റോഡ് നവീകരണം ...
നവീകരിച്ച റോഡ് നാടിന് സമർപ്പിച്ചു.
55 ലക്ഷം രൂപ ചിലവിട്ട് കണ്ണൻചിന്നൻപാലം പുളക്കൽതാഴം റോഡാണ് നവീകരിച്ചത്. മാമ്പുഴയോട് ചേർന്നുള്ള റോഡിൻ്റെ തീരം കെട്ടി സംരക്ഷിച്ച് സുരക്ഷാവേലിയും സ്ഥാപിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2021-22- വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 55 ലക്ഷം അനുവദിച്ചത്.   മെയ് 11 ന് വൈകുന്നേരം പൂളക്കൽ താഴത്ത് സംഘടിപ്പിച്ച ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് പെതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി.റീന റോഡ് ഉത്ഘാടനം ചെയ്തു.  
ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺ പുറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് മുഖ്യാതിഥിയായിരുന്നു. 
സി. സുരേഷ്, കെ. അശോകൻ , രാജു തയനാരി, എ.പി. പീതാബരൻ, കെ.പി സന്തോഷ് എന്നിവർ സംസാരിച്ചു. അസി: എഞ്ചിനിയർ ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയ്യർമാൻ ദീപാ കാമ്പുറത്ത്, കെ.വി സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now