പന്തീരങ്കാവ്
10 മേയ് 2022
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഹെൽത്ത് വിഭാഗം പരിശോധന ആരംഭിച്ചു. ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം ഇന്ന് പഞ്ചായത്തിലെ 23 ഭക്ഷ്യ വിതരണകേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത 4 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 10000 രൂപ പിഴ ചുമത്തുകയും ചെയ്തു.
ഒളവണ്ണ സാമുഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഒഫീസർ ഡോക്ടർ ദീപയും ഹെൽത്ത് ഇൻസ്പെക്ടർ ടി ജോഷിയും പരിശോധനകൾക്ക് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടമാരയ ബ്രിജിത്ത് C B , സ്മിത P, ആഷിക M K എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മതിയായ രേഖകളില്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണ വിൽപന സ്ഥാപനങ്ങൾക്കെതിരെയും നടപടി കർശനമാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.