കുന്നത്തു പാലം
11 മെയ് 2022
ഒളവണ്ണ മാവത്തുംപടി വേട്ടക്കൊരുമകൻ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം നടത്തി. മെയ് 10ന് ബ്രഹ്മശ്രീ ചിറ്റാരി പാലക്കോൾ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി രാജേഷ് ശാന്തിയുടെയും നേതൃത്വത്തിലാണ് ആഘോഷ ചടങ്ങുകൾ നടത്തിയത്. പ്രതിഷ്ഠാദിന മഹോത്സവത്തോട് അനുബന്ധിച്ച് നാളികേരം ഉടക്കൽ ചടങ്ങും സംഘടിപ്പിച്ചു.
രഞ്ജിത്ത് നമ്പൂതിരിയുടെ കാർമികത്വത്തിലാണ് നാളികേരമേറ് നടത്തിയത്. വിലയ ഭക്തജന പങ്കാളിത്തത്തോടെയാണ് പ്രതിഷ്ഠാദിന മഹോത്സവം നടന്നത്. ഉത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും പൂജാകർമ്മങ്ങളും അന്നദാനവും നടത്തി.