പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മൂന്ന് പശുക്കൾ ചത്തു. സാമ്പിളുകൾ പരിശോധനക്ക് അയച്ചു.

മൂന്ന് പശുക്കൾ ചത്തു.  സാമ്പിളുകൾ പരിശോധനക്ക് അയച്ചു.
 
ഒളവണ്ണ: 
12 മെയ് 2022 
അര മണിക്കൂറിനുള്ളിൽ 3 പശുക്കൾ കുഴഞ്ഞുവീണ് ചത്തു. ഒളവണ്ണ
ചുങ്കം  കരിയപ്പുറത്ത് മുസ്തഫയുടെ ഭാര്യ സുബൈദയുടെ 3 പശുക്കളാണ് വ്യാഴാഴ്ച 12 മെയ് 2022 ന് പുലർച്ചെയോടെ ചത്തുവീണത്.
പുലർച്ചെ  പാൽ കറന്നെടുത്തതിനു ശേഷമാണ്  കൂട്ടത്തോടെ ചത്തുവീണത്. മൂന്ന് പശുക്കളിൽ രണ്ടു പശുക്കൾ കറവയുള്ളവയാണ്. സുബൈദ പുലർച്ചെ 3.30 ന് എഴുന്നേറ്റ് പശുക്കളെ കുളിപ്പിച്ച് പാല് കറന്നത്. ശേഷം മറ്റു പശുക്കളെ കറക്കാൻ പോയ സമയത്താണ്  മൂന്ന് പശുക്കളും ചത്തുവീണത്. ഒരിടത്ത് 4 പശുക്കളെയാണ് കെട്ടിയിരുന്നത്. ഇവയിലെ 3 എണ്ണമാണ് ചത്തത്. മൊത്തം 6 പശുക്കളാഞ് വീട്ടിൽ ഉണ്ടായിരുന്നത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന ജില്ലാ മൃഗസംരക്ഷണ വിഭാഗം ഡെപൂട്ടി ഡയറക്ടർ ഡോക്ടർ കെ.ഷാജി, ലൈവ് സ്റ്റോക്ക് ഇൻസ്പക്ടർ വിനോദ് , ഒളവണ്ണ മൃഗഡോക്ടർ മിഥുൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടം നടത്തി ആന്തര അവയവങ്ങളും ശ്രവങ്ങളും പരിശോധകൾക്കായി ശേഖരിച്ചു. 
മൂന്ന് മക്കളടങ്ങുന്ന കുടുംബത്തിൻ്റെ പ്രധാന വരുമാന മാർഗ്ഗമായിരുന്നു ഈ പശുക്കൾ. ചത്ത പശുക്കൾക്ക്  മൂന്നര ലക്ഷത്തോളം രൂപ വില വരും. ശേഷിക്കുന്ന  മൂന്ന് പശുക്കൾക്കു നിലവിൽ കുഴപ്പങ്ങളൊന്നും ഇല്ല. 
പശുക്കൾ ആകസ്മികമായി ചത്തുവീഴാനുള്ള കാരണമറിയാൻ കാത്തിരിക്കയാണ് സുബൈദയും ഒപ്പം നാട്ടുകാരും
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now