പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കിണറിടിഞ്ഞു... മണ്ണിനടിയിൽപെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം...

കിണറിടിഞ്ഞു... മണ്ണിനടിയിൽപെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം...
മുണ്ടുപാലം
14 മെയ് 2022

കോഴിക്കോട് പെരുമണ്ണ പഞ്ചായത്തിൽ പുത്തൂർമഠത്തിന് സമീപം മുണ്ടുപാലത്ത് മാർച്ചാലിൽ കിണറിടിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബീഹാർ ദുർഗാപൂർ സ്വദേശി 22 വയസ്സുള്ള സുഭാഷ് കുമാറാണ് മരിച്ചത്. 

മുണ്ടുപാലം മാർച്ചാലിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഉമ്മറിൻ്റെ വീട്ടിലെ കിണറിൽ പ്രവൃത്തി നടത്തവെ
മുകൾഭാഗത്തെ മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. രാവിലെ 9 മണിയോടെയാണ്  അപകടം.
വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ 12.40 ഓടെ മൃതദേഹം പുറത്തെടുക്കാനായത്. ഉടൻ തന്നെ തുടർനടപടികൾക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
അപകടസമയത്ത് സുഭാഷിനൊപ്പം അർജുൻ എന്നയാളും കിണറ്റിൽ ഉണ്ടായിരുന്നു. മണ്ണിൽ അകപ്പെട്ട സുഭാഷിന വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് കല്ലും മണ്ണും കൂടുതൽ പതിച്ചതോടെ ഒന്നും ചെയ്യാനായിലെന്നും അർജുൻ പറഞ്ഞു.
അഞ്ച് മീറ്ററോളം താഴ്ചയുള്ള കിണറിൽ ഗർബ് താഴ്തുന്ന പണിയാണ് നടന്നിരുന്നത്. അപകടം സംഭവിച്ചപ്പോൾ
 മുകളിൽ ഒപ്പമുണ്ടായിരുന്നവർ ഓടി മാറിയെന്നും താൻ വലിയ ശബ്ദത്തിൽ നിലവിളിച്ചതോടെ പ്രദേശത്തെ ആളുകൾ എത്തിയാണ് തന്നെ രക്ഷിച്ചതെന്നും അർജ്ജുൻ പറഞ്ഞു.
10 മാസം മുമ്പ് മാത്രമാണ് മരിച്ച സുഭാഷ് കുമാർ കേരളത്തിലെത്തിയത്. വിവിധ നിർമാണ പ്രവർത്തികളിൽ ഏർപ്പെട്ട് പെരുമണ്ണ പാറക്കണ്ടത്തിൽ താമസിച്ച് വരികയായിരുന്നു.
ഒരു മാസം പ്രായമുള്ള കുട്ടിയുണ്ട്. 
അമ്രീഷാദേവിയാണ് ഭാര്യ.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now