പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പാലാഴി പാലയിൽ തിങ്കളാഴ്ച്ച പന്തുരുളും...

പാലാഴി പാലയിൽ തിങ്കളാഴ്ച്ച പന്തുരുളും...
പാലാഴി
15 മെയ് 2022
കിക്കേഴ്സ് പാലാഴി സംഘടിപ്പിക്കുന്ന
ഒളവണ്ണ പ്രീമിയർ ലീഗ് ഫൂട്ബാൾ മത്സരങ്ങൾക്ക് 16 മെയ് 2022 ന് തിങ്കളാഴ്ച തുടക്കമാകും. പാലാഴി 
പാലക്ക് സമീപം മലബാർ ടറഫിലാണ് മത്സരങ്ങൾ നടക്കുക. 
                    (ഫയൽ ചിത്രം)
കോഴിക്കോടിൻ്റെ ഫൂട്ബാൾ ചരിത്രത്തിൽ കിക്കേഴ്സ് പാലാഴിക്ക് പ്രഥമസ്ഥാനമാണുള്ളത്.
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രാദേശികമായും നിരവധി  ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിച്ച് ഫൂട്ബാൾ പ്രേമികളിളിലും കളിക്കാരിലും നാട്ടുകാരിലും ആവേശം നിറച്ച സ്പോർട്സ് & ആർട്സ് ക്ലബ്ബാണ് കിക്കേഴ്സ് പാലാഴി. 
                    (ഫയൽ ചിത്രം)
പാലാഴി പാലയിൽ സംഘടിപ്പിക്കുന്ന പി.രാധാകൃഷ്ണൻ ആദ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൽ.ജയപ്രശാന്ത്  മത്സരങ്ങൾ ഉത്ഘാടനം ചെയ്യും.
16ന് ആരംഭിച്ച്  മെയ് 22ന് മത്സരങ്ങൾ സമാപിക്കും. 4 ഗ്രൂപ്പുകളിലായി 12 ടീമുകൾ മത്സരത്തിനിറങ്ങും.
രാത്രി 8 മണി മുതൽ 10 മണി വരെയാണ് സമയക്രമം. ദിവസേന മൂന്ന് മത്സരങ്ങളാണ് നടക്കുക. ഒളവണ്ണ പഞ്ചായത്തിലെ 12 പ്രമുഖ ടീമുകളാണ് ലീഗിൽ മാറ്റുരക്കുന്നത്. മെയ് 22ന് ഫൈനൽ മത്സരം നടക്കും.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now