പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ജിയോജിത്ത് പന്തീരങ്കാവിൽ പ്രവർത്തനം ആരംഭിച്ചു.

ജിയോജിത്ത് പന്തീരങ്കാവിൽ പ്രവർത്തനം ആരംഭിച്ചു.
പന്തീരാങ്കാവ്
25 മെയ് 2022

ജിയോജിത് ഫിനാൻഷ്യൽ സെർവിസ്സ് ലിമിറ്റഡ്  പന്തീരാങ്കാവിൽ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത് വൈസ് പ്രസിഡന്റ് ശ്രീ ജയപ്രശാന്ത് ഉൽഘാടനം ചെയ്തു. വിനീഷ് & അസോസിയേറ്റ്സ് സി.ഇ.ഒ & ഫോർമർ ഡിസ്ട്രിക്റ്റ് ഗവർണർ ലയൺസ് ക്ലബ്സ് ഇൻറർനാഷണൽ വിനീഷ് വിദ്യാധരൻ ചടങ്ങിൽ മുഖ്യാതിഥ്യയായിരുന്നു. രാജ്യത്തെ മുൻനിര  നിക്ഷേപ സ്ഥാപനമായ ജോയോജിത്തിന്റെ 474 തെ ബ്രാഞ്ചാണ് പന്തീരാങ്കാവിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത് . 
ബൈപാസ് റോഡിനു സമീപം പന്തീരാങ്കാവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തിക്കുന്ന ഒ.ജി. ടവറിലാണ്. ജിയോജിത്തിൻ്റെ ഓഫീസ്. ഷെയർ മാർക്കറ്റിൽ ഇതിനോടകം വിശ്വസ്തത തെളിയിച്ച മുൻനിര സ്ഥാപനമാണ് ജിയോജിത്. മ്യൂച്ചൽ ഫണ്ടുകൾ , ഗോൾഡ് ബോണ്ടുകൾ , ഇൻഷൂറൻസ്, ഡെറിവേറ്റീവ്സ് , ഇക്വിറ്റി തുടങ്ങിയവയുടെ മികച്ച സേവനങ്ങളാണ് നൽകി വരുന്നത്. അതിനോടൊപ്പം തന്നെ ഹോം ലോൺ ,  ബിസിനസ് ലോൺ എന്നീ രംഗത്തും സജീവമാണ്.  രാജ്യത്തെ പ്രധാന നഗരങ്ങൾക്ക് പുറമെ വിദേശത്തും ജിയോജിത്തിൻ്റെ പ്രവർത്തനം മാതൃകാപരമാണ്.
റീജിയണൽ ഹെഡ് ശ്രീ ആന്റണി ജോസഫ് ജിയോജിത്തിന്റെ പ്രവത്തനങ്ങളെ പറ്റി മുഖ്യ പ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലൊപ്മെൻറ് കോർപറേഷന് പങ്കാളിത്തമുള്ള ജിയോജിത് ഗവണ്മെന്റ് പാർട്നെർഷിപ്പോട് കൂടിയ ഇന്ത്യയിലെ ഏക സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമാണ്. വൈവിധ്യമായ പ്രവർത്തനം ആണ് ജിയോജിത് നടത്തി വരുന്നത് . ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജയപ്രശാന്ത്, വാർഡ് മെമ്പർ മാവൊളി ജയരാജൻ, രാധാകൃഷ്ണൻ,  വിനീഷ് വിദ്യാധരൻ,  ബാലകൃഷ്‌ണൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ശ്രീ ശബരീഷ് (ജോജിത് കേരള നോർത്ത്  സ്റ്റേറ്റ് ഹെഡ് ), ആന്റണി ജോസഫ് (റീജിയണൽ മാനേജർ ജോജിത്ത് ), എസ് ബി ഐ മൂച്ചൽ ഫണ്ട്, ഐസി ഐസി ഐ പ്രൊഡൻഷ്യൽ, മുച്ചൽ & ഇൻഷൂറൻസ്, എച്ച്ഡിഎഫ്സി തുടങ്ങിയ സ്ഥാപനങ്ങളിലെ ബ്രാഞ്ച് മാനേജർ മാർ മറ്റു വിശിഷ്ട വ്യക്തികൾ സംബന്ധിച്ചു. ശ്രീ വിനീഷ് വിദ്യാധരൻ ആദ്യ അക്കൗണ്ട് ഓപ്പൺ ചെയ്തു. ശ്രീമതി രേഷ്മയിൽ നിന്നും ആദ്യ ഇൻവെസ്റ്റ്മെന്റ് സ്വീകരിച്ചു .
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now