പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

അരങ്ങ്..

അരങ്ങ്..
പന്തീരാങ്കാവ്
26 മെയ് 2022

കൊടൽ ഗവ യൂ പി സ്കൂളിൽ നടക കളരിക്ക്  തിരശീല ഉയർന്നു. കോഴിക്കോട് ബ്ലോക് പഞ്ചായത്ത് മെമ്പർ സുജിത്ത് കാഞ്ഞോളിയുടെ നേതൃത്വത്തിലാണ് അരങ്ങ് എന്ന പേരിൽ 5 ദിവസം നീണ്ട് നിൽക്കുന്ന നാടക കളരി നടത്തുന്നത്. 
കോഴിക്കോട് ബ്ലോക് പഞ്ചായത്ത് പരിധിയിൽ നിന്നും നാടകാഭിനയത്തിൽ താത്പര്യമുള്ള 12 വയസുവരെ പ്രായമുള്ള ആൺകുട്ടികളും പെൺകുട്ടികളുമടക്കം 19 കട്ടികളാണ് നാടക കളരിയിൽ പങ്കെടുത്തത്. മെയ് 23 ന് ആരംഭിച്ച കളരി മെയ് 27 ന് സമാപിക്കും.
അമേച്വർ നാടക രംഗത്തെ പ്രതിഭയായ സുധാകരൻ വിതുരയാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. മെയ് 27 ന് വൈകുന്നേരത്തോടെ നാടക കളരിക്ക് തിരശ്ശീല വീഴും.
മെയ് 23ന് സ്കുളിൽ നടന്ന ചടങ്ങിൽ  കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ ആണ് നാടക കളരി ഉദ്ഘാടനം ചെയ്തത്.
ബ്ലോക്ക് പഞ്ചായത്തംഗം സുജിത്ത് കാഞ്ഞോളി അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു ഗംഗാധരൻ, ഷാജി പനങ്ങാവിൽ, മാവോളി ജയരാജൻ, കൂടാതെ എൻ. മുരളിധരൻ തുടങ്ങിയവരും ഉത്ഘാടന ചടങ്ങിൽ സംബന്ധിച്ചിരുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now