പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നീതി സ്പെയർ പാർട്സ് കല്ലേരിയിൽ പ്രവർത്തനം തുടങ്ങി..

നീതി സ്പെയർ പാർട്സ് കല്ലേരിയിൽ പ്രവർത്തനം തുടങ്ങി..

പൂവാട്ടു പറമ്പ്
27 മെയ് 2022

കുന്നമംഗലം മേഖലാ മോട്ടോർ തൊഴിലാളി സാമൂഹ്യ ക്ഷേമ സഹകരണ സംഘം പൂവ്വാട്ടുപറമ്പ് കല്ലേരിയിൽ  നീതി സ്പെയർ പാർട്സ് ഷോപ്പ് ആരംഭിച്ചു. പുതിയ ഷോപ്പിൻ്റെ ഉദ്ഘാടാനം അഡ്വ: പി ടി എ റഹീംഎം ൽ എ നിർവഹിച്ചു.
ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ
സി ഐ ടി യു ജില്ലാ പ്രസിഡന്റ്
പി കെ പ്രേമനാഥ്‌ അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഏരിയയിലെ മോട്ടോർ തൊഴിലാളികളുടെ ക്ഷേമം മുൻ നിർത്തി പരമാവധി വിലകുറച്ചു സ്പെയർ പാർട്സുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം തുടങ്ങിയത്.
സ്ഥാപനത്തിലെ ആദ്യ വിൽപ്പന സിപിഐഎം ഏരിയാ സെക്രട്ടറി പി ഷൈപു നിർവഹിച്ചു.
പെരുവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഉനൈസ്, എൻ ടി ഹംസ, അബിത പട്ടോത്ത്, പി അനിത, ബിനു ഹെഡ്വെർഡ്, എം ധർമ്മജൻ,
പി പി കുഞ്ഞൻ, എം.വി കൃഷ്ണൻകുട്ടി,
വി പി മുഹമ്മദ്‌, കെ ഇ റഷീദ്,
വി എം ബാലചന്ദ്രൻ,സൊസൈറ്റി 
സെക്രട്ടറി പി ആരിഷ് 
 പ്രസിഡന്റ് സി പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.
2019 ലാണ് കുന്നമംഗലം മേഖലാ മോട്ടോർ തൊഴിലാളി സാമൂഹ്യ ക്ഷേമ സഹകരണ സംഘം ആരംഭിച്ചത്. തൊഴിലാളി ക്ഷേമം ഉറപ്പ് വരുത്തുന്ന മികച്ച പ്രവർത്തനങ്ങളാണ് സംഘം നടത്തി വരുന്നത്.

.
  
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now