പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

രോഗ നിർണയത്തിന് ആരോഗ്യ നിശ സംഘടിപ്പിച്ചു.

രോഗ നിർണയത്തിന് ആരോഗ്യ നിശ സംഘടിപ്പിച്ചു.
കൊടിനാട്ടുമുക്ക്
13 മെയ് 2022

ഓളവണ്ണ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ഒളവണ്ണ സർവീസ് സഹകരണ ബേങ്ക് നീതി ലാബുമായി സഹകരിച്ച്  "ആരോഗ്യ നിശ" സംഘടിപ്പിച്ചു.  കൊടിനാട്ടു മുക്കിൽ സംഘടിപ്പിച്ച ആരോഗ്യനിശയിൽ തെരുവോരത്തുവച്ച് മന്ത്, മലേറിയ എന്നീ പകർച്ച വ്യാധികളെ നിർണ്ണയിക്കുന്നതിനുള്ള രക്തപരിശോധനയും, ജീവിത ശൈലീ രോഗങ്ങളായ ബി പി, പ്രമേഹ പരിശോധനയും നടത്തി.
റിട്ടയേർഡ് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രൈസിപ്പൽ ഡോ പി വി നാരായണൻ പരിപാടി ഉത്ഘാടനം ചെയ്തു. 
കാമ്പിൽ 100 ഓളം പേർ പങ്കെടുത്തു.
ഒളവണ്ണ സർവ്വീസ് സഹകരണ ബേങ്കിന് മുൻവശം നടത്തിയ പരിപാടിയിൽ ബേങ്ക് ഡയറക്ടർ ശ്രീ അനിൽകുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ശ്രീ കെ കെ ജയപ്രകാശൻ ആധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ടി അലി, സ്മിത,  ഗിരീഷ് കുമാർ എൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. 
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ സതി, നിഷ ബേങ്ക് സെക്രട്ടറി ജിഷ്ണു ലാബ് ഇൻചാർജ്  ഷിഖില വി, ടെക്‌നീഷ്യൻ സജ്മ വി പി, ഷിഷ ഐ എന്നിവരും ആശാപ്രവർത്തകരും പരിപാടിയിൽ പങ്കാളികളായി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now