പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കാട്ടുപന്നിയുടെ അക്രമത്തിൽ കുട്ടിക്ക് പരിക്ക്...

കാട്ടുപന്നിയുടെ അക്രമത്തിൽ കുട്ടിക്ക് പരിക്ക്...

തിരുവമ്പാടി

28 മെയ് 2022

തിരുവമ്പാടി ചേപ്പിലങ്ങോട്  കാട്ടുപന്നിയുടെ അക്രമം. രാവിലെ 9 മണിയോടെയായിരുന്നു പന്നിയുടെ അക്രമം പണ്ട്രണ്ട് വയസ്സുകാരനായ ചേപ്പിലങ്ങോട് സ്വദേശി സനൂപിന്റെ മകൻ അദ്‍നാന്  പന്നിയുടെ അക്രമണത്തിൽ പരിക്കേറ്റു. 

സൈക്കിളിൽ പോവുകയായിരുന്ന കുട്ടിയെ കാട്ടുപന്നി ഇടിച്ച് വീഴ്ത്തി അക്രമിക്കുകയായിരുന്നു. ഇരുകാലുകളിലും കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ട്. കുട്ടി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അദ്‍നാനെ ആക്രമിച്ച  സമീപത്തെ വീട്ടിലേക്ക് പന്നി ഓടിക്കയറി. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ  വനവംകുപ്പിന്റെ എം പാനൽ ഷൂട്ടർ  പന്നിയെ വെടിവെച്ച് കൊന്നു.


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now