പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മാല പൊട്ടിക്കൽ.. രണ്ട് പേർ പിടിയിലായി...

മാല പൊട്ടിക്കൽ.. രണ്ട് പേർ പിടിയിലായി...
പന്തീരാങ്കാവ്:
28 മെയ് 2022

കുറ്റിക്കാട്ടൂരിനു സമീപം ചെമ്മലത്തൂരിൽ റോഡിൽ വച്ച്  കൂട്ടുകാരിയോടൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിനിയുടെ മാല പിടിച്ചുപറിച്ച സംഘം പിടിയിലായി.  ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും  പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു.കെ.ജോസും നേതൃത്വം നൽകുന്ന  സംഘമാണ് പ്രതികളെ പിടികൂടിയത്. 
                ( സൽമാൻ ഫാരിസ് )
അരക്കിണർ ചാക്കേരിക്കാട് എൻ.പി  സൽമാൻ ഫാരിസ് (22), നടുവട്ടം തമ്പുരാൻ പടി താഴം സ്വദേശിയായ മാൻ എന്നറിയപ്പെടുന്ന മഹന്ന മുഹമ്മദ് (19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.  
                  (മുഹന്ന മുഹമ്മദ് )
നടക്കാവ് എരഞ്ഞിപ്പാലത്ത് സരോവരത്ത് വീടിനു സമീപം നിൽക്കുകയായിരുന്ന യുവതിയുടെ നാലര പവൻ സ്വർണമാല പിടിച്ചുപറിച്ച കേസിൽ അറസ്റ്റിലായതോടെയാണ് ചെമ്മലത്തൂരിലെ പറിച്ചുപറിയും ഇവരാണ് ചെയ്തതെന്ന് വ്യക്തമായത്. 
ഈ കേസിൽ പന്തീരങ്കാവ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ ഈ രണ്ടു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പ് പൂർത്തിയാക്കി.
 മാറാട് പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൽമാൻ ഫാരിസ് നല്ലനടപ്പ് ജാമ്യത്തിലാണ്. കഞ്ചാവ് ഉപയോഗിച്ചതിനടക്കം മഹന്ന മുഹമ്മദിനെതിരെ  കേസുകളുണ്ട്.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്, ഷാഫി പറമ്പത്ത്, പന്തീരാങ്കാവ് സി.പി.ഓ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now