പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പ്രചരണ ബോർഡുകൾക്ക് പഞ്ചായത്ത് ഓഫീസിൽ സുഖവാസം ...

പ്രചരണ ബോർഡുകൾക്ക് പഞ്ചായത്ത് ഓഫീസിൽ സുഖവാസം ...

പെരുമണ്ണ 
11 മെയ് 2022

രാഷ്ട്രീയ പാർട്ടി പ്രചരണ ബോർഡുകൾ സൂക്ഷിക്കാൻ സർക്കാർ കെട്ടിടം.
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഓഫിസിൽ
വിവിധ  ആവശ്യങ്ങളുമായി എത്തുന്ന  പൊതുജനങ്ങൾക്ക് ഒരിപ്പിടം ഒരുക്കിയ സ്ഥലത്താണ് ഇലക്ഷൻ പ്രചരണ ബോർഡും മറ്റ് ആക്രി സാധനങ്ങളും സൂക്ഷിച്ചിരിക്കുന്നത്. 
 പൊതുജനങ്ങൾക്കായി പതിനഞ്ചോളം കസേരകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കസേരകൾക്കിടയിൽ ആക്രി സാധനങ്ങളും കഴിഞ്ഞ സർക്കാറിലെ മന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത ബോർഡും കൊണ്ട് വെച്ച അവസ്ഥയാണുള്ളത്. ഗ്രാമ പഞ്ചായത്തിൽ സ്വീപ്പർ തസ്തിക നിലവിലുണ്ടെങ്കിലും പൊതുജനങ്ങളെ പ്രയാസപ്പെടുത്തുന്ന വസ്തുക്കൾ നീക്കം ചെയ്യാൻ തയ്യാറായിട്ടില്ല. 
റോഡരികിലെ സ്മാരകങ്ങളും സ്തൂപങ്ങളും പതാക തൂണുകളും ബോർഡുകളും എടുത്തു മാറ്റാനുള്ള ഹൈക്കോടതിയുടെ നിർദ്ദേശം നടപ്പിലാക്കാൻ സർക്കാർ സംവിധാനങ്ങൾ വിമുഖത തുടരുമ്പോഴാണ് പഞ്ചായത്ത് ഓഫീസിൽ തന്നെ ഇവ സൂക്ഷിച്ച് വക്കുന്നത്. ഇവയെല്ലാം സർക്കാർ കെട്ടിടങ്ങളിൽ സൂക്ഷിക്കാൻ പുതിയ ഉത്തരവ് വന്നിട്ടുണ്ടോ എന്നാണ് പൊതുജനം ഉയർത്തുന്ന ചോദ്യം.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now