പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പാറക്കുളം വായനശാലയിൽ അഭിനയകളരി ..

പാറക്കുളം വായനശാലയിൽ അഭിനയകളരി ..
പാറക്കുളം
26 മെയ് 2022

പാറക്കുളം യുവജന വായനശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി അഭിനയ കളരി സംഘടിപ്പിച്ചു . നാടക പ്രവർത്തകൻ രാഗേഷ് പാലാഴി അഭിനയ കളരിക്ക് നേതൃത്വം നൽകി. വായനശാല പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
 വായനശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ താലൂക്ക് ലൈബ്രറി 
കൗൺസിൽ അംഗം കെ.പ്രദീപ് കുമാർ നാടക കളരി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത നാടക രചയിതാവ് പത്മൻ പന്തീരാങ്കാവ്, നാടക പ്രവർത്തകൻ മധു പന്തീരാങ്കാവ് എന്നിവർ ക്യാമ്പിൽ കുട്ടികളുമായി സംവദിച്ചു. ധനരാജ് , ഇളമന രമണി, കെ.അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി..
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now