പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ചെറുപുഴയിലെ വെള്ളം നിറം മാറി.. അധികൃതർ പരിശോധന തുടങ്ങി..

ചെറുപുഴയിലെ വെള്ളം നിറം മാറി.. അധികൃതർ പരിശോധന തുടങ്ങി..
ഒളവണ്ണ
15 മെയ് 2022

ഒളവണ്ണ പഞ്ചായത്തിലെ ചെറുപുഴയിലെ വെള്ളത്തിന്റെ ദുർഗന്ധവും നിറവ്യത്യാസവും തന്മൂലം ജലജീവികൾ ചത്ത്‌ പൊങ്ങുകയും പുഴയുടെ സമീപവാസികൾക്ക്  ദേഹസ്വാസ്ഥ്യവും അനുഭവപ്പെട്ട സാഹചര്യത്തിൽ പ്രദേശത്ത് പരിശോധനകൾ ആരംഭിച്ചു.
കളക്ടറുടെ നിർദേശ പ്രകാരം പോലൂഷൻ കണ്ട്രോൾ ബോർഡും ഗ്രാമ പഞ്ചായത്തും, ആരോഗ്യവകുപ്പും സംയുക്തമായി വെള്ളിയാഴ്ച വൈകുന്നേരം പ്രദേശത്ത് പരിശോധന നടത്തുകയും  വിധഗ്ദ പരിശോധനകൾക്കായി പുഴ വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്കെടുക്കുകയും ചെയ്തു.
സംഘം തൊണ്ടിലക്കടവ്, തിരുവണ്ണൂർ മാങ്കുനി തോട് എന്നിവിടങ്ങളിൽ നിന്നും വെള്ളം പരിശോധനക്കെടുത്ത സംഘം പ്രദേശത്തെ  വ്യവസായ  സാലകളുടെ മലിനജല സംസ്കരണ സംവിധാനങ്ങളും പരിശോദിച്ചു. പൊലൂഷൻ കണ്ട്രോൾ ബോർഡ് എഞ്ചിനീയർമാരായ  ജുനൈദ്,  അർജുൻ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  പി ബാബുരാജ്, ജെ എച് ഐ ശ്രീ. ടി അലി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now