പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ ... കണ്ടെത്തിയത് കാട് വെട്ടിത്തെളിക്കവേ..

വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ ... കണ്ടെത്തിയത് കാട് വെട്ടിത്തെളിക്കവേ..
നെല്ലിക്കോട്
10 മെയ് 2022

വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തൊണ്ടയാടിന്നു സമീപം
കാട്ടുകുളം തേക്കെപാട്ടുമീത്തൽ  ഒഴിഞ്ഞ  പറമ്പിലാണ് 250 ഓളം  ബുള്ളറ്റുകൾ കണ്ടെത്തിയത്. 
സ്ഥലം അളക്കുന്നതിൻ്റെ ഭാഗമായി 
കാട് വെട്ടിത്തെളിക്കവേയാണ് വെടിയുണ്ടകൾ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പൊലീസിനെ അറിയിച്ചതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. 
സ്ഥലത്ത് വിശദമായ തിരച്ചിൽ നടത്തി. 250 ലധികം വെടിയുണ്ടകളാണ് കണ്ടെടുത്തത്. ദേശീയപാതയിൽ തൊണ്ടയാടിന്നും പാലാട്ട് കാവിനും ഇടയിലായി കൊട മോളിക്കുന്നിലേക്ക് പ്രവേശിക്കുന്ന ഈ ഭാഗം മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലാണ്. പൊലീസും  ഫോറൻസിക് വിദഗ്ദരും സ്ഥലത്ത് പരിശോധനകൾ നടത്തി.ഇത്രയധികം വെടിയുണ്ടകൾ കണ്ടെത്തിയത് അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now