പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മലിനജലം കെട്ടികിടക്കുന്നു... പകർച്ചവ്യാധി ആശങ്ക..

മലിനജലം കെട്ടികിടക്കുന്നു... പകർച്ചവ്യാധി ആശങ്ക..
ഒളവണ്ണ
31 മെയ് 2022
ഒളവണ്ണ പഞ്ചായത്തിലെ കൊടിനാട്ട് മുക്ക് കരിങ്ങാം പാല പൊറ്റയിൽ പ്രദേശത്ത് മലിനജലം കെട്ടിക്കിടക്കുന്നു. 2 ഏക്കറോളം പരന്നു കിടക്കുന്ന വയലിൽ സകല മാലിന്യങ്ങളും അടിഞ്ഞ് കറുത്ത വെള്ളം കെട്ടി കിടക്കുകയാണ്. പ്രദേശത്താകെ അസഹ്യമായ ദുർഗന്ധമാണ്. ജൈവ അജൈവ മാലിന്യങ്ങളെല്ലാം മഴയിൽ ഒഴുകിയെത്തി വയലിൽ കെട്ടിക്കിടക്കുകയാണ്‌. 
താഴ്ന്ന പ്രദേശമായതിനാൽ നപ്റ്റിക് ടാങ്ക് മാലിന്യങ്ങളും കെട്ടിക്കിടക്കുന്ന വെള്ളത്തിലുണ്ടാകും.സമീപ വയലുകളിലും ഓടകളിലുമൊക്കെ സ്ഥിതി ഇതുതന്നെയാണ്‌. പോയ വർഷങ്ങളിലെയും സ്ഥിതി ഭിന്നമല്ല. പ്രദേശത്താകെ കൊതുകുശല്യവും പ്രാണി ശല്യവും രൂക്ഷമാണ്. രാത്രിയാ കന്നതോടെ പ്രാണികൾ കൂട്ടമായെത്തന്നതിനാൽ വീട്ടിൽ ബൾബുകൾ പ്രകാശിപ്പിക്കാനാകാത്ത സ്ഥിതിയാണ്. 
ഈ സാഹചര്യമാകുന്നതോടെ ബന്ധു ജനങ്ങളൊന്നും ഇവിടേക്ക് വരാത്ത സ്ഥിതിയാണുള്ളത് എന്നും നാട്ടുകാർ പറഞ്ഞു.
അടിയന്തിര ശുചീകരണ കൊതുകു നശീകരണ നടപടി സ്വീകരിച്ചില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. പഞ്ചായത്തിലെ  പല ഇടങ്ങളിലും കറുത്ത വെള്ളക്കെട്ടും ദുർഗന്ധവും ഉണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now