പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

അടുപ്പുകൂട്ടി പ്രതിഷേധം...

അടുപ്പുകൂട്ടി പ്രതിഷേധം...
പന്തീരാങ്കാവ്
13 മെയ് 2022

കേന്ദ്ര സർക്കാറിൻ്റെ പാചകവാതക, പെട്രോൾ, ഡീസൽ വില വർധനവിനെതിരെ പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അടുപ്പ് കൂട്ടി പ്രതിഷേധ സമരം നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിക്ഷേധത്തിൻ്റെ ഭാഗമായി  സംഘടിപ്പിച്ച പന്തീരങ്കാവിലെ പ്രതിഷേധ പരിപാടി ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അംഗം ചോലയ്ക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാചക വാതക സിലിണ്ടറിൽ റീത്ത് വച്ച ശേഷമാണ് വിറക് ഉപയോഗിച്ച് അടുപ്പ് കത്തിച്ചത്.
പെരുവയൽ ബ്ലോക്ക് പ്രസിഡൻ്റ് എ. ഷിയാലി മുഖ്യ പ്രഭാഷണം നടത്തി. എൻ.മുരളീധരൻ അധ്യക്ഷനായി. വി.എം.മധുസൂദനൻ, എൻ.പി.ബാലൻ, കെ.കെ.മഹേഷ്, കെ.കെ.സജിത്ത്, അബൂബക്കർ പാലാഴി, പി.കെ.രമേശൻ, മഹേഷ് പാട്ടത്തിൽ, ജയരാജൻ മാവോളി, പുഷ്പലത, സുമ ബാബു, സി ബിജു തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now