ഒളവണ്ണ
19 മെയ് 2022
മഴ കനക്കുന്ന സാഹചര്യത്തിൽ ഒളവണ്ണ
ഗ്രാമ പഞ്ചായത്ത് യോഗം വിളിച്ചു.
മഴക്കാല ദുരന്ത സാഹചര്യങ്ങൾ നേരിടാനുള്ള ഒരുക്കങ്ങളുടെ ഭാമായിട്ടാണ് ബുധനാഴ്ച്ച മാത്തറ ഇ.എം.എസ് ഹാളിൽ യോഗം വിളിച്ചു ചേർത്തത്. ആർആർടി പ്രവർത്തകരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗമാണ് വിളിച്ച് ചേർത്തത്.
സ്ഥിതിഗതികൾ വിലയിരുത്തിയ യോഗം
പഞ്ചായത്ത് ഓഫീസിൽ കൺട്രോൾ റൂം തുറക്കുകയും അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കാൻ വളണ്ടിയർ സേനയെ സജ്ജരാക്കുകയും ചെയ്തു. കൺട്രോൾ റൂമിനായി 9495615582 എന്ന നമ്പർ തീരുമാനിക്കുകയും ചെയ്തു.
പഞ്ചായത്തംഗം ഇഎം വിനോദിൻ്റെ നേതൃത്വത്തിൽ എകെ ഋതുൽ കുമാർ കൺവീനറായി 24 അംഗ ഗ്രാമപഞ്ചായത്ത് റെസ്ക്യൂ ടീമിനെയാണ് തയ്യാറാക്കിയത്.
ഗുരുവായൂരപ്പൻ കോളേജ്, ഇരിങ്ങല്ലൂർ പാലാഴി ഹൈസ്കൂൾ, അപ്പക്സ് സ്കൂൾ, പന്തീരങ്കാവ് ഹൈസ്കൂൾ, സിഐആർഎച്ച്എസ് മാത്തറ എന്നിവിടങ്ങളിൽ അടിയന്തിര സാഹ വര്യങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാനും യോഗം തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ ജയപ്രശാന്ത് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ സ്ഥിരം സമിതി അംഗങ്ങളായ പി മിനി, എം സിന്ധു, പി ബാബു രാജൻ, നോഡൽ ഓഫീസർ കെ പാർത്ഥ സാരഥി,
രാഷ്ട്രീയ പ്രതിനിധികളായ വിനീഷ് പിജി, വി വിജയൻ, ചോലക്കൽ രാജേന്ദ്രൻ, കെ മുരളീധരൻ, മൂപ്പിൽ ദാസൻ തുടങ്ങിയവർ സംസാരിച്ചു.