പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

റോഡ് ഗതാഗതയോഗ്യമാക്കണം... നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്..

റോഡ് ഗതാഗതയോഗ്യമാക്കണം... നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്..
അറപ്പുഴ  
O5 ജൂൺ 2022
കൊടൽപ്പാടം മണക്കടവ് റോഡ് തകർന്ന നിലയിൽ. കാൽനടയാത്രികർക്ക് പോലും യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണ് കൊടൽ പാടം മണക്കടവ് റോഡ്.  ദേശീയ പാതയിലെ അറപ്പുഴ പാലത്തിന് സമീപത്തുനിന്നും മണക്കടവ് പെരുമണ്ണ, പുവ്വാട്ടു പറമ്പ്, മാവൂർ ഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ നിരവധി ആളുകൾ   യാത്ര ചെയ്യുന്ന റോഡാണ് തകർന്നു കിടക്കുന്നത്. 

പൈപ്പിടാൻ  റോഡിൽ കുഴിയെടുക്കുകയും പൂർവ്വസ്ഥിതിയിലാക്കും മുമ്പ്  മഴയെത്തുകയും ചെയ്തതോടെയാണ്  യാത്ര ദുരിതപൂർണമായതെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തെ കുറച്ച് ഭാഗം മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാര പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചിട്ടുണ്ട്. ജൽജീവൻ പദ്ധതി നിർവ്വഹണ വിഭാഗവുമായി റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നതിന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും മഴ കാരണമാണ് പ്രവൃത്തി നടത്താൻ കഴിയാത്തതെന്ന്  ഗ്രാമ പഞ്ചായത്തംഗം ഹസീന പിലാക്കോത്ത് പറഞ്ഞു. 
മാസങ്ങളായി അനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതി വരുത്താൻ അടിയന്തിര  നടപടികൾ ഉണ്ടാകണം.
റോഡിൽ പ്രവർത്തി നടത്തുന്നവർ തന്നെയാണ് റോഡ് പൂർവ്വസ്ഥിതിയിലാക്കുക എന്ന് അധികാരികൾ പറയുന്നുണ്ടെങ്കിലും ഒരിടത്തും സമയബന്ധിതമായി പ്രവർത്തികൾ പൂർത്തിയാക്കുന്നില്ല എന്നാതാണ് വാസ്തവം.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now