പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

തെരുവു നായ ശല്യം... പഞ്ചായത്ത് പ്രസിഡൻ്റിന് കുട്ടികളുടെ നിവേദനം...

തെരുവു നായ ശല്യം... പഞ്ചായത്ത് പ്രസിഡൻ്റിന് കുട്ടികളുടെ നിവേദനം...
പുത്തൂർമഠം 
12 ജൂൺ 2022
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമായി. തൊട്ടടുത്ത ദിവസങ്ങളിലായി തെരുവുനായയുടെ ആക്രമണത്തിൽ  മൂന്ന് വയസ്സുകാരനുൾപ്പെടെ രണ്ട് പേർ  പരിക്കേറ്റു. 
        (പെരുമണ്ണ അങ്ങാടിയിൽ നിന്ന് )
നായകളുടെ കൂട്ടമായ അക്രമത്തിനിരയായി യുവാക്കൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം അപകടത്തിൽ പെട്ടതും പൊതുജനങ്ങളിൽ ഭീതി പരത്തുകയാണ്. വിഷയത്തിൽ അടിയന്തിര നടപടകിൾ സ്വീകരിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പ്
വരുത്തണം എന്ന്
ആവശ്യപ്പെട്ട് പുത്തൂർമഠം ഖുവ്വത്തുൽ ഇസ്‌ലാം മദ്റസ എസ്.കെ.എസ്.ബി.വി കമ്മിറ്റി  പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഷാജി പുത്തലത്തിന് നിവേദനം നൽകി. 
അദ്ധ്യാപകരായ അബ്ദുന്നാസർ അൻവരി, അബ്ദുറസാഖ് ദാരിമി, സി.പി അഷ്റഫ് ഫൈസി കമ്പളക്കാട്, ഗ്രാമ പഞ്ചായത്ത് മെമ്പർ വി.പി കബീർ, സി. നൗഷാദ്, വിദ്യാർത്ഥി പ്രതിനിധികളായ  മുഹമ്മദ് റിഷാൽ, അബ്ദുൽ ബാസിത്ത്, ശാൻ അബൂബക്കർ, മുഹമ്മദ് ഹനാൻ, മുഹമ്മദ് ഫാദിൻ, മുഹമ്മദ് സഹൽ, അബ്ദുൽ ബാരി, ഫൈസുദ്ധീൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് വിദ്യാർത്ഥികൾ നിവേദനം നൽകിയത്.
 (പഞ്ചായത്ത് ഓഫീസിൽ പ്രദർശിപ്പിച്ച ബോർഡ്)

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now