പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ലോകബാലവേല വിരുദ്ധ ദിനാചരണം .. ബോധവത്ക്കരണ ക്ലാസ്സ്..

ലോകബാലവേല വിരുദ്ധ ദിനാചരണം ..         ബോധവത്ക്കരണ ക്ലാസ്സ്..

മാത്തറ
13.6.2022
ലോക ബാലവേല വിരുദ്ധ ദിനത്തിൽ  മാത്തറ എം ജി നഗറിലെ കലിക്കറ്റ് ഇസ് ലാമിക് റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മീന എൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ സെക്രട്ടറി സക്കറിയ ഹൈഡേക്കർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ജുവനൈൽ വിംഗ് സബ് ഇൻസ്പെക്ടർ കെ. ശശികുമാർ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച ബോധവത്ക്കരണ ക്ലാസ്സെടുത്തു. മൊബൈൽ ഫോണുമായി ബന്ധപ്പെട്ട വിവിധ സാമൂഹികപ്രശ്നങ്ങൾ ജുവനൈൽ വിംഗ് സീനിയർ സിവിൽപോലീസ് ഓഫീസർ ശ്രീ. ശരത്  വിശദീകരിച്ചു.  
ജുവനൈൽ വിംഗ് സബ് ഇൻസ്പെക്ടർ
മാരായ വിജയ് കുമാർ, സന്തോഷ് എന്നിവർ കുട്ടികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ബാലവേല വിരുദ്ധ ദിനാചണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജാഗ്രതാ സമിതി കൺവീനർ രശ്മി ടി.വി നന്ദി പ്രകാശനം നടത്തി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now