പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പുഴ തീരത്ത് നിർമ്മാണം... പരാതി നൽകി മാമ്പുഴ സംരക്ഷണ സമിതി

പുഴ തീരത്ത് നിർമ്മാണം... പരാതി നൽകി മാമ്പുഴ സംരക്ഷണ സമിതി
മാത്തറ:
14 ജൂൺ 2022
കല്ലായി പുഴ തീരത്ത് അനധികൃത നിർമ്മാണങ്ങൾ തകൃതി. ഒളവണ്ണ പഞ്ചായത്തിലെ 19 വാർഡിൽ നാഗത്തും പാടത്ത് പുഴയോട് ചേർന്ന് നിർമ്മാണം നടക്കുകയാണ്. സി ആർ സെഡ് ബാധകമായ ഈ ഭാഗങ്ങളിൽ യാതൊരു വിധ നിർമ്മാണത്തിനും അനുമതി ലഭിക്കില്ലെന്നിരിക്കെയാണ്  അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തിക്കൾ നടക്കുന്നത്. 
ഇതിന് സമീപം തന്നെയുള്ള കെട്ടിടങ്ങളും അനുമതിയില്ലാത്തവ ആണെന്നും ഇവയിൽ ഇതര സംസ്ഥാന തൊഴിലാളികളെ ഭീമമായ വാടകയിൽ താമസിപ്പിക്കുകയാണെന്നും പ്രദേശത്തുകാർ പറഞ്ഞു. ഇപ്പോഴത്തെ നിർമ്മാണം പുഴ പുറമ്പോക്ക് കയ്യേറിയാണെന്നും മാമ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു. അനധികൃത നിർമ്മാണം തടയണമെന്നാവശ്യപ്പെട്ട് ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയെന്നും മാമ്പുഴ സംരക്ഷണ സമിതി വൈസ് പ്രസിഡണ്ട് അബ്ദുൾ മുജീബ് വ്യക്തമാക്കി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now