പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മുത്തച്ചനൊപ്പം ഇത്തിരി നേരം..

മുത്തച്ചനൊപ്പം ഇത്തിരി നേരം..
ഇന്ന് ലോക വയോജന ചൂഷണവിരുദ്ധ ബോധവത്കരണ ദിനം.
ലോക വയോജന ചൂഷണവിരുദ്ധ ബോധവത്കരണ ദിനത്തിൽ "മുത്തച്ചനോടൊപ്പം ഇത്തിരി നേരം " സംഘടിപ്പിച്ച് ഗവ.എൽ പി സ്കൂൾ കടത്തുംപാറ.
ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് മുതിർന്ന പൗരനുമായി സംവദിക്കാൻ സ്കൂളിൽ അവസരമൊരുക്കി. പ്രദേശത്തെ മുതിർന്ന പൊതുപ്രവർത്തകനും
കൂടത്തും പാറ നിവാസിയുമായ എം.പി. കനകറായിക്ക് ഒപ്പമാണ് കുട്ടികൾ ഏറെ സമയം ചിലവിട്ടത്. കളിതമാശകളും ഒപ്പം വർഷങ്ങൾക്കു മുമ്പുള്ള അനുഭവങ്ങളും കനക റായി കുട്ടികളുമായി പങ്കുവച്ചു. 
സ്കൂൾ ഹെഡ്മാസ്റ്റർ ജയരാജൻ, ഗിരീഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
വയോജനങ്ങളോട് കാണിക്കുന്ന അവഗണയും ക്രൂരതയും അനുദിനം വാർത്തകളായി വരുന്ന ഇന്നത്തെ സാഹചര്യത്തിൽ  അവരെ സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ പ്രേരണയാകട്ടെ ഈ ദിനാചരണം.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now