പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പെരുമണ്ണയിൽ സ്പാർക്കിന് തുടക്കമായി..

പെരുമണ്ണയിൽ സ്പാർക്കിന് തുടക്കമായി..
പെരുമണ്ണ
15 ജൂൺ 2022

പെരുമണ്ണ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ "സ്പാർക്ക് "  പ്രവർത്തനം ആരംഭിച്ചു. 
എൽ ഇ ഡി ബൾബ്  നിർമ്മാണത്തിൽ പരിശീലനം നേടിയ അഞ്ച് വനിതകൾ ചേർന്നാണ് സ്പാർക്കിന് രൂപം നൽകിയത്.  
സത്വ ടെക്നോളജി എം ഡി ജോൺസൺ എം.എ യാണ് വനിതകൾക്ക് പരിശീലനം നൽകിയത്. സ്പാർക്ക് നിർമ്മിച്ച എൽ ഇ ഡി ബൾബുകളുടെ വിതരണം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉത്ഘാടനം ചെയ്തു.
 ജൂൺ 15 ചൊവ്വാഴ്ച രാവിലെ പെരുമണ്ണ പഞ്ചായത്ത് ഹാളിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. പരിശീലനം പൂർത്തിയാക്കി സ്പാർക്കിന് തുടക്കമിട്ട വനിതകൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി.  
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഉഷ അധ്യക്ഷത വഹിച്ചു.  സി.ഡി.എസ് ചെയർപേഴ്സൺ സുമ, ശ്യാമള പറശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now