പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

സമഗ്ര ബാലവികസന പദ്ധതി .. ഇരിങ്ങല്ലൂരിൽ ഹെൽത്ത് ക്യാമ്പ്...

സമഗ്ര ബാലവികസന പദ്ധതി .. ഇരിങ്ങല്ലൂരിൽ ഹെൽത്ത് ക്യാമ്പ്...


ഇരിങ്ങല്ലൂർ:
14 ജൂൺ 2022
ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഇരിങ്ങല്ലൂർ ഒന്നാം വാർഡിൽ രൂപീകരിച്ച കരുതലിടം പരിപാടിയുടെ ഭാഗമായി മാട്രിയ ഹോസ്പിറ്റലുമായി ചേർന്ന് സമഗ്ര ബാലവികസന പദ്ധതി ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു.
കരുതലിടം പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ കണ്ടുവരുന്ന വിളർച്ച കണ്ടെത്തൽ, കുട്ടികളിൽ കണ്ടുവരുന്ന അസുഖങ്ങൾ, ദന്ത സംബന്ധമായ രോഗങ്ങൾ, എന്നിവയ്ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികളുടേയും രക്ത ഗ്രൂപ്പ് നിർണ്ണയം നടത്തി.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജിത പൂക്കാടൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി അദ്ധ്യക്ഷയായി.
കുട്ടികളുടെ ശരീരവും ആരോഗ്യവും എന്ന വിഷയത്തിൽ മാട്രിയ ഹോസ്പിറ്റൽ നഴ്സ് രശ്മി ക്ലാസെടുത്തു.ശാന്തി, വിനോദ്, രമേശൻ എന്നിവർ സംസാരിച്ചു.
ഇരിങ്ങല്ലൂർ ഗവ എൽപി സ്കൂൾ പ്രധാനധ്യാപിക രജിത,
കരുതലിടം കൺവീനർ കെപിഎം കുട്ടി തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now