പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും ആനുകൂല്യം നൽകണം...

വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും ആനുകൂല്യം നൽകണം...
മതിയായ ആനുകൂല്യം നൽകണം -ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ
പെരുമണ്ണ
20 ജൂൺ 2022

വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും മതിയായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്ന് കേരള ബിൽഡിംഗ് ഓണർസ് വെൽഫയർ കമ്മറ്റി ആവശ്യപ്പെട്ടു.
പാലക്കാട് - കോഴിക്കോട് ഗ്രീൻ ഫീൽഡ് പാതക്കായി കോഴിക്കോട് ജില്ലയിൽ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പെരുമണ്ണ അങ്ങാടി ഉൾപ്പെടെ വിഭജിക്കപ്പെടുകയും നിരവധി കച്ചവട സ്ഥാപനങ്ങൾ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനാൽ ആശങ്കകൾ പരിഹരിച്ച് മതിയായ ആനുകൂല്യം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ കമ്മറ്റി പെരുമണ്ണ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജൂൺ 19 ന് ഞായറാഴ്ച്ചയാണ് സമ്മേളനം സംഘടിപ്പിച്ചത്.
പെരുമണ്ണ എ.എൽ.പി സ്കൂളിൽ ചേർന്ന പരിപാടി ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് പി.മുഹമ്മദ് അധ്യക്ഷനായി. സെക്രട്ടറി വി.പി.മുഹമ്മദ് ഹാജി മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി പി.മുഹമ്മദ് (പ്രസിഡന്റ്), ടി.സെയ്തുട്ടി (സെക്രട്ടറി) വിജിൽ കുമാർ ( ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now