മാത്തറ എം.ജി.നഗർ
O7 ജൂൺ 2022
കലിക്കറ്റ് ഇസ്ലാമിക് റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ തുറമുഖ വകുപ്പുമന്ത്രി ശ്രീ. അഹമ്മദ് ദേവർ കോവിൽ സി.ഐ.ആർ.എച്ച് എസ്സ് ക്യാമ്പസ്സിൽ വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു. 06 ജൂൺ 2022 ന് തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സ്കൂൾ അങ്കണത്തിൽ പരിപാടികൾ നടന്നത്.
സ്കൂൾ സെക്രട്ടറി സക്കറിയ ഹൈഡേക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.ഐ ആർ.എച്ച് പ്രസിഡണ്ട് ഹമീദലി എ എം അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ശാരുതി പി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് രവി പറശ്ശേരി, സ്ക്കൂൾ കമ്മിറ്റി ചെയർമാൻ അയൂബ്.എം, സ്ക്കൂൾ ട്രഷറർ ബഷീർ മണലൊടി, മുൻ പ്രിൻസിപ്പാൾ ആമിന സി.പി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ചെടി നടൽ, കമ്പോസ്റ്റ് നിർമ്മാണം - ഡെമോക്ലാസ്സ് എന്നിവയും പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. പരിസ്ഥിതിസംരക്ഷകനായ ശ്രീ ചുള്ളിയോട്ട് വേണുഗോപാലൻ്റെ ഹരിത ഭവനം കുട്ടികൾ സന്ദർശിച്ചു.
വേണുഗോപാലൻ ജലസംരക്ഷണത്തിൻ്റെ പ്രാധാന്യം എന്ന വിഷയത്തിൽ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ്സു നൽകി. സ്ക്കൂൾ പ്രിൻസിപ്പാൾ മീന എൻ പ്രസ്തുത പരിപാടികൾക്ക് നന്ദിയർപ്പിച്ചു.