പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ക്ഷയരോഗ പ്രതിരോധ കൈപ്പുസ്തകം പ്രകാശനം ചെയ്തു.

ക്ഷയരോഗ പ്രതിരോധ കൈപ്പുസ്തകം പ്രകാശനം ചെയ്തു.
പന്തീരാങ്കാവ്
26 ജൂൺ 2022

കോഴിക്കോട് ബ്ലോക്ക്‌ പഞ്ചായത്തിന്റെയും ഒളവണ്ണ സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ പന്തീരങ്കാവിൽ ജൂൺ 25 ശനിയാഴ്ച്ച സംഘടിപ്പിച്ച ആരോഗ്യമേളയിലാണ് പുസതക പ്രകാശനം നടത്തിയത്.
കോഴിക്കോട് ജില്ലാ TB സെന്റർ തയ്യാറാക്കിയ ക്ഷയരോഗ പ്രതിരോധ കൈപുസ്‌തകം  കുന്ദമംഗലം MLA  PTA റഹിം ഒളവണ്ണ സാമൂഹികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ദീപക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.
മേളയിൽ TB-HIV തുടങ്ങിയയുടെ പരിശോധനയും IEC-ACSM ന്റെ ഭാഗമായി ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ പ്രത്യേക സ്റ്റാളും ഒരുക്കിയിരുന്നു.
TB-HIV സ്റ്റാൾ സന്ദർശിച്ച പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റിന് TB നിർമാർജന സന്ദേശങ്ങൾ ഉൾകൊണ്ട ലഘുലേഖ കോഴിക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സജിത പൂക്കടൻ നൽകികൊണ്ട് സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ക്യാമ്പിൽ 17 ഓളം TB സാമ്പിളുകളും, 79 ഓളം HIV സാമ്പിളുകളും പരിശോധിച്ചു.
ഈ ചടങ്ങുകൾക്ക് മെഡിക്കൽ കോളേജ് സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ  ഷിജിത്ത്, സീനിയർ ട്രീറ്റ്മെന്റ് ലാബ് സൂപ്പർവൈസർ അഖിൽ, സംസ്ഥാന എയ്ഡ്‌സ് കണ്ട്രോൾ സെല്ലിലെ സീനിയർ ഓഫീസർ പ്രിയേഷ്, മെഡിക്കൽ കോളേജ് TB-ഹെൽത്ത്‌ വിസിറ്റർ  സുനില തുടങ്ങിയവർ നേതൃത്വം നൽകി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now