പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പെരുമണ്ണയിൽ മഞ്ഞപ്പിത്തം പടരുന്നു...

പെരുമണ്ണയിൽ മഞ്ഞപ്പിത്തം പടരുന്നു...
പെരുമണ്ണ
29 ജൂൺ 2022

പെരുമണ്ണ പഞ്ചായത്തിലെ മോട്ടക്കുന്നിൽ ഭാഗത്ത് നിരവധി പേർക്ക് മഞ്ഞപ്പിത്തം. കുട്ടികളടക്കമുള്ള 24 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇവരിൽ നാല് പേർ വിവിധ ആശുപത്രികളിൽ തുടരുകയാണ്.
പ്രദേശത്ത് മഞ്ഞപ്പിത്തം  പടർന്ന് പിടിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പെരുമണ്ണ ആരോഗ്യ വിഭാഗം പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
വിഷയത്തിൻ്റെ ഗൗരവം പരിഗണിച്ച്  ജില്ലാ ആരോഗ്യ വിഭാഗത്തിൻ്റെ നിർദ്ധേശ പ്രകാരം റാപ്പിഡ് ഇൻവസ്റ്റിഗേഷൻ ടീം ബുധനാഴ്ച പെരുമണ്ണ പഞ്ചായത്തിലെ 10, 11 വാർഡുകളിൽ പരിശോധന നടത്തി.
കിണറുകളിൽ നിന്നും വെള്ളം പരിശോധനകൾക്കായി ശേഖരിച്ചു. പ്രദേശവാസികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. പ്രദേശത്ത് രോഗ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്ക്കരണവും തുടരുമെന്നും സംഘം വ്യക്തമാക്കി.
മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസർ ഡോ.വി.ബിന്ദു, അസിസ്റ്റൻറ് പ്രഫസർ ഡോ.രജസി ആർ.എസ്, ഡോക്ടർമാരായ അമൃത.ഡി, ബിൻഷിന ബഷീർ, മൈക്രോബയോളജി വിഭാഗം ഡോ.ഷാനി. എസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ അജിത്ത് സി.എം, സജിനി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. 
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്, വൈസ് പ്രസിസണ്ട് സി.ഉഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാമള, സ്റ്റാൻ്റിംറ് കമ്മിറ്റി ചെയർമാൻ എം.എ.പ്രതീഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ വി.പി.കബീർ, സി.പി. ആമിനാബിടീച്ചർ, ആശാവർക്കർമാർ എന്നിവരും സന്നിഹിതരായിരുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now