പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ബസ്സ് സ്റ്റാൻ്റിലും മഴ നനഞ്ഞ് യാത്രക്കാർ ...

ബസ്സ് സ്റ്റാൻ്റിലും മഴ നനഞ്ഞ് യാത്രക്കാർ ...
സുൽത്താൻ ബത്തേരി
19 ജൂൺ 2022

സുൽത്താൻ ബത്തേരി നഗര മധ്യത്തിലെ ബസ്‌ സ്റ്റാൻ്റിൽ പോലും യാത്രക്കാർക്ക് മഴ നനയാതെ ബസ്സിൽ കയറാനോ ഇറങ്ങാനോ സൗകര്യമില്ല.  സ്വകാര്യ ബസുകളും ഹൃസ്വദൂര കെ എസ് ആർ ടി സി ബസ്സുകളും  ഈ സ്റ്റാൻ്റിൽ നിന്നാണ് സർവ്വീസ്  നടത്തുന്നത്. എല്ലാ ബസ്സുകളും തോന്നിയ ഇടത്ത് ആളെ ഇറക്കുന്നു. ബസ് ബേകളിലൊന്നും പാർക്ക് ചെയ്യാതെ സ്റ്റാൻ്റിൻ്റെ പടിഞ്ഞാറ് ഭാഗത്ത് പാർക്കു ചെയ്യുന്നു. 
ഈ മഴ സമയത്ത് യാത്രക്കാർക്ക് മഴ നനയാതെ ബസ്സിൽ നിന്നിറങ്ങനോ ബസ്സിലേക്ക് കയറാനോ കഴിയില്ല. 
ബസ്സ് സ്റ്റാൻ്റിനകത്ത് ബസ്സ് ബേകൾ ഉണ്ടെങ്കിലും ബസ്സുകളൊന്നും ബേകളിലേക്ക് കയറ്റാറില്ലെന്ന് യാത്രക്കാർ പറഞ്ഞു.
ബസ് ബേകളിൽ ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുന്നതും കടല കച്ചവടവും കാണുന്നുണ്ട്. 
സ്റ്റാൻ്റിനകത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്.(ഞായാഴ്ച ആയതു കൊണ്ടാണോ എന്നറിയില്ല -ഇന്ന് പോലീസുകാരെ കണ്ടില്ല). ഈ സ്റ്റാൻ്റിനകത്ത് കെ.എസ് ആർ ടി സിക്കും ഒരു ഓഫീസുണ്ട്. ആ ഭാഗത്താണ്
കെ എസ് ആർ ടി സി ബസ്സുകൾ നിർത്തിയിടുന്നതും. 

കേരളത്തിൻ്റെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വയനാടിൻ്റെ ഹൃദയഭാഗത്തെ ഈ ബസ്സ് സ്റ്റാൻ്റിൽ യാത്രക്കാർ നേരിടുന്നത് കടുത്ത അവഗണനയാണ്. ബസ്സ് ബേകളിൽ ബസ്സുകൾ പാർക്ക് ചെയ്ത് യാത്ര പുറപ്പെടാനുള്ള അടിയന്തിര നടപടികൾ ഉണ്ടാകണം.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now