പന്തീരാങ്കാവ്
O6 ജൂൺ 2022
അപകടകരമാം വിധം കാറോടിച്ചവരെ പൊലീസ് പിന്തുടർന്ന് പിടികൂടി.
രാമനാട്ടുകര ഭാഗത്തു നിന്നും തൊണ്ടയാട് ഭാഗത്തേക്ക് വിധം റോഡിൽ വളഞ്ഞും പുളഞ്ഞും ഓടിയ കാർ പൊലീസ് പിന്തുടർന്നു സാഹസികമായി പിടികൂടി. രാമനാട്ടുകര അസിസ്റ്റൻ്റ് കമ്മീഷണർ പി.കെ രാജുവിൻ്റെ നിർദ്ദേശത്തെ തുടർന്ന് പന്തീരങ്കാവ് പൊലീസും നൈറ്റ് പട്രോൾ, കൺട്രോൾ റൂം വാഹന ടീമും ചേർന്നാണ് പന്തീരങ്കാവിൽ വെച്ച് വാഹനം പിടികൂടിയത്. തിങ്കളാഴ്ച പുലർച്ച 12.10 മണിയോടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന 3 പേരും അമിതമായി മദ്യപിച്ച നിലയിലായിരുന്നു.
വാഹനം തടഞ്ഞതോടെ അക്രമാസക്തരായ സംഘത്തെ പോലിസ് കീഴ്പെടുത്തുകയാണുണ്ടായത്.
കാരാട് പുല്ലാലയിൽ വീട്ടിൽ സജിലേഷ് പി ( 26), മുഹമ്മദ് ഇജാസ് പി കെ (22),
പി.കെ മൻസിൽ, രാമനാട്ടുകര. സുജിൻ.എം (34), കളിയൻ പറമ്പ് ,കൊണ്ടോട്ടി എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വൈദ്യ പരിശോധനക്ക് ശേഷം 3 പേരുടെയും അറസ്റ്റ് പന്തീരങ്കാവ് എസ്.ഐ.ധനഞ്ജയദാസ് രേഖപ്പെടുത്തി. ഇവരോടിച്ച കാർ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.